Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കതകടച്ച് മുറിക്കകത്തു തന്നെ മൂന്നാഴ്ചക്കാലമിരിക്കണമെന്ന നരേന്ദ്ര മോദിജിയുടെ ലോക്ക് ഡൗണ്‍ നിബന്ധന കേട്ടപ്പോള്‍ മനസ്സില്‍ ലഡു പൊട്ടിയ വീരകേസരികളുടെ നെഞ്ചില്‍ ഇടിത്തീ വീണത് അതിന്റെ ബാക്കി കേട്ടപ്പോഴാണ്: അടുത്തു ചെല്ലരുത്, ശ്വാസം തട്ടരുത്, തൊട്ടുപോകരുത്, മിനിമം ഒരുമീറ്റർ അകലം പാലിക്കണം! കൊറോണ വൈറസിനെ പ്രതിരോധിക്കാനാണെങ്കിലും ഇത് വല്ലാത്ത ചെയ്ത്തായിപ്പോയെന്നാണ് പൊതുവെയുള്ള അഭിപ്രായം. ലോക്ക് ഡൗണ്‍ കാലം കിടപ്പറയില്‍ പങ്കാളിക്കൊപ്പം ശമ്പളത്തോടെയുള്ള ഹണിമൂണ്‍ കാലം ആഘോഷിക്കാമെന്നു സ്വപ്‌നംകണ്ടവര്‍ക്ക് എട്ടിന്റെ പണിയാണ് ഒരു വൈറസ് കൊടുത്തത്. ദാമ്പത്യം പ്രതിസന്ധിയിലാകാന്‍ വേറെ കാരണം വല്ലതും വേണോ?
അണുബാധയുള്ള പ്രതലത്തില്‍ സ്പര്‍ശിച്ചതിനു ശേഷം ആ കൈകൊണ്ട് വായിലോ മൂക്കിലോ കണ്ണിലോ തൊട്ടാല്‍പ്പോലും രോഗസാദ്ധ്യതയുണ്ടെന്ന വിദഗ്ദ്ധാഭിപ്രായം കാരണം പലരും കിടപ്പറയിലേക്കു കൂടി ലോക്ക് ഡൗണ്‍ നീട്ടിയത്രെ. അതായത്, സമ്പൂര്‍ണ അടച്ചിടല്‍! വെറുതെ വിലക്കു ലംഘിച്ച് പണി മേടിക്കണ്ടല്ലോ! പോരെങ്കില്‍, മുഖത്തു നിന്ന് മാസ്‌ക് ഊരിപ്പോകരുതെന്നാണ് ചട്ടം. ഇങ്ങനെ മൂടിപ്പൊതിഞ്ഞിരുന്നും, തൊടാതെയും ശ്വാസമേല്‍ക്കാതെയും എന്തൂട്ട് സെക്‌സ്? മാംസനിബദ്ധമായ അനുരാഗമല്ലാതെ നമ്മുടെ പരമ്പരാഗത സെക്‌സ് സങ്കല്പത്തില്‍ വേറൊരു ഓപ്ഷന്‍ ഇല്ലല്ലോ. എങ്കിലിതാ, ലോക്ക് ഡൗണ്‍ കാലത്തേക്കുള്ള ചിലപൊടികൈകൾ കേട്ടോളൂ. (വാത്സ്യായന മുനിയുടെ കാലത്ത് ലോക്ക് ഡൗണ്‍ ഇല്ലാതിരുന്നതുകൊണ്ട് ഈ ടെക്‌നിക്കുകള്‍ കാമസൂത്രത്തില്‍ തിരയേണ്ട!)
സത്യത്തില്‍ സെക്‌സ് ഉണരുന്നത് എവിടെ നിന്നാണ്? അതിന്റെ പ്രഭവകേന്ദ്രം മനസ്സാണ്. ഇണയെക്കുറിച്ചുള്ള ചിന്ത പോലും നമ്മളെ വികാരതരളിതരാക്കുന്നതും വിലോലഹൃദയരാക്കുന്നതും അവര്‍ അടുത്തുണ്ടായിട്ടല്ലല്ലോ. അതാണ് സങ്കല്പവിദ്യയുടെ സൗകര്യം. പക്ഷേ, ദിവസവും വൈകിട്ട് ഓഫീസ് വിട്ട് വീട്ടിലെത്തുന്ന ഭര്‍ത്താവിന് ഇണയുടെ ശരീരത്തെ മനസ്സുകൊണ്ട് അനാവൃതമാക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടാണ് യൗവനത്തിലെ സങ്കല്പശീലം പിന്നെപ്പിന്നെ ഇല്ലാതായിപ്പോകുന്നത്. കൊവിഡ് കാലത്ത് ശാരീരിക അകലം പാലിക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമാണെന്നു വച്ചാല്‍ത്തന്നെ, അങ്ങനെ അകന്നിരിക്കുന്നതുകൊണ്ട് ലൈംഗികവികാരം തണുത്തുറഞ്ഞു പോകണമെന്നില്ല!
ഭാര്യ നഴ്‌സാണെന്നു വിചാരിക്കുക., ഭര്‍ത്താവ് പൊലീസുകാരനാണെന്നും വയ്ക്കുക. രണ്ടു പേര്‍ക്കും ഓഫും ലീവുമില്ലാതെ ജോലിയുള്ള സീസണ്‍. കൊറോണ ഇരുന്നു വിശ്രമിക്കുന്ന വല്ല പ്രതലത്തിലും തൊട്ടിട്ടാണോ ഡ്യൂട്ടി കഴിഞ്ഞു വരുന്നതെന്ന് എങ്ങനെ അറിയും! അതാണ് പറഞ്ഞത്, ലോക്ക് ഡൗണ്‍ വ്രതത്തിലാണു നിങ്ങളെങ്കില്‍പ്പോലും അതിനെ സെക്‌സുമായി ബന്ധിപ്പിക്കേണ്ടതില്ല. മാസ്‌ക് ധരിച്ചുകൊണ്ടും, കൈയുറകള്‍ ധരിച്ചുകൊണ്ടും, പരസ്പരം സ്പര്‍ശിക്കാതെ അല്പം അകലം പാലിച്ചിരുന്നുകൊണ്ടും പ്രണയമൊക്കെയാകാം. അതിന് മനസ്സിനെ ചെറുതായൊന്ന് ട്യൂണ്‍ ചെയ്‌തെടുക്കണമെന്നു മാത്രം.
ഈ ലോക്ക് ഡൗണ്‍ കാലം പങ്കാളിയുമായുള്ള മാനസിക- വൈകാരിക ബന്ധം മെച്ചപ്പെടുത്താന്‍ കൂടി ഉപയോഗിക്കുക. ഇണയുടെ പാചകത്തെക്കുറിച്ച് പ്രശംസിക്കുക, ശരീരാകൃതിയെക്കുറിച്ച് മറ്റാരും കേള്‍ക്കാതെ വര്‍ണിക്കുക, പരസ്പരം ആരോഗ്യകാര്യങ്ങള്‍ അന്വേഷിക്കുക, സ്വകാര്യ സംഭാഷണങ്ങളില്‍ ആവശ്യത്തിന് എരിവും പുളിയും ചേര്‍ക്കുക, ഒരുമിച്ചു കിടന്ന് ലൈംഗിക നര്‍മ്മകഥകള്‍ വായിച്ച് ആസ്വദിക്കുക, മുന്‍പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ ഊഷ്മളസ്മരണകള്‍ പങ്കുവച്ച് പങ്കാളിയെ കൊതിപ്പിക്കുക... ഇതൊക്കെ മാസ്‌ക് ധരിച്ചുകൊണ്ടും ചെയ്യാവുന്ന കാര്യങ്ങളല്ലേ? ഇപ്പോള്‍ മാനസികമായ ഒരു അധിക അടുപ്പം സ്ഥാപിച്ചുവച്ചാല്‍ ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞ് അതിന്റെ ഗുണമുണ്ടാകുമെന്ന് മറക്കേണ്ട.
യഥാര്‍ത്ഥത്തില്‍ പ്രണയത്തിന്റെയും അതിനെ തുടര്‍ന്നുള്ള ലൈംഗികതയുടെയുമൊക്കെ അടിസ്ഥാനം അന്യോന്യമുള്ള കരുതലിനെക്കുറിച്ചുള്ള ധാരണയാണ്. ഭര്‍ത്താവിന് തന്നെ ആവശ്യമുണ്ടെന്നും, തന്റെ ചെറിയ കാര്യങ്ങളില്‍പ്പോലും കരുതലുണ്ടെന്നും ഭാര്യയ്ക്കും, അങ്ങനെ തന്നെ തിരിച്ചും തോന്നണം. അങ്ങനെ തോന്നലുണ്ടാക്കാന്‍ മന:പൂര്‍വം തന്നെ ശ്രമിച്ചാലും കുഴപ്പമൊന്നുമില്ല. കുളിച്ച് അര്‍ദ്ധനഗ്നാംഗിയായി വരുന്ന ഭാര്യയെക്കണ്ട്, അത്യാവശ്യം ശരീരവര്‍ണന നടത്തുന്നതുകൊണ്ട് ഒരു തരക്കേടും സംഭവിക്കാനില്ല.
ഹൊ, ഓഫീസിലെ തിരക്കിനിടയില്‍ നിന്റെ തടി ഇത്തരി കൂടിയതു പോലും ഇതുവരെ ശ്രദ്ധിച്ചില്ലെന്നു പറയുന്നതുകൊണ്ട് അപകടമുണ്ടോ? അപ്പോള്‍ ഭാര്യ ചോദിക്കും, തടി കൂടിയോ എന്ന്. അപ്പോള്‍ കൂടിയെന്നു പറഞ്ഞേക്കരുത്. കാരണം, തടിക്കുന്നത് ഒരു സ്ത്രീക്കും ഇഷ്ടമല്ല. പകരം, ഇപ്പോള്‍ പാകത്തിന് തടിയായി, ഇപ്പോഴാണ് നിന്നെ കാണാന്‍ ചന്തമെന്ന് ഒന്നു പറഞ്ഞു നോക്കൂ! ഭാര്യ ഓടിച്ചെന്ന് കണ്ണാടിയില്‍ നിന്ന് തിരിഞ്ഞും പിരിഞ്ഞും നോക്കും, ഉറപ്പ്!ചക്കകുറ്റിയെന്ന് മനസ്സില്‍ തോന്നിയാലും ചക്കരയെന്നേ പുറത്തു പറയാവൂ. ഇത്തിരി കള്ളത്തരമൊക്കെ ഏതു ഭാര്യാഭര്‍ത്താക്കന്മാരും മനസ്സില്‍ സൂക്ഷിക്കും. അതുപോലുമില്ലാതെ ഈ ദാമ്പത്യം സുന്ദരമായി മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന് തോന്നുന്നുണ്ടോ? പക്ഷേ, ആവശ്യത്തിനേ ആകാവൂ!
അന്യോന്യമുള്ള കരുതല്‍ മാനസികമായ അടുപ്പത്തിനും, അതിലൂടെ വൈകാരികമായ അടുപ്പത്തിനും കാരണമാകും. എന്നുവച്ച് തത്കാലം ആക്രാന്തം കാണിക്കരുത്. ലോക്ക് ഡൗണ്‍ കാലം തീരാന്‍ ഇനിയും വേണ്ടത്ര സമയമുണ്ടല്ലോ. ഇപ്പോള്‍ അന്യോന്യം അദൃശ്യമായി രൂപപ്പെടുന്ന അടുപ്പം ഇണയുടെ മനസ്സില്‍ ഒരു ശാരീരിക ആഭിമുഖ്യമായും, ലൈംഗികതയ്ക്കുള്ള അഭിവാഞ്ഛയായും രൂപപ്പെട്ടു വരണം. അതിനുള്ളതാകട്ടെ, അടുത്ത മൂന്നാഴ്ചക്കാലം. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നല്ലേ പറയുന്നത്- അത്തരം ഇളവുകള്‍ പതുക്കെപ്പതുക്കെ കിടപ്പറയിലേക്കും കൊണ്ടുവരാം. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ എല്ലാം കൈവിട്ടുപോകുമെന്നല്ലേ പ്രധാനമന്ത്രി തന്നെ പറയുന്നത്. അതുകൊണ്ട് പതുക്കെപ്പതുക്കെ, സ്‌ളോ ആയി, ക്ഷമയോടെ അടിവച്ചടിവച്ച് മുന്നേറുക. ഓള്‍ ദ ബെസ്റ്റ്.
23.67°C








