Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:57 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
condom

കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗൺ, ഐസൊലേഷൻ എന്നിവ പലർക്കും പങ്കാളിയോടൊപ്പം മുഴുവൻ നേരവും ചിലവഴിക്കാനും സുന്ദരമായ സെക്സ് മുഹൂർത്തങ്ങൾ പങ്കുവെയ്ക്കാനും ലഭിച്ച അസുലഭ അവസരം കൂടിയായിരുന്നു. ജനനനിരക്ക് പെരുക്കാൻ ഇടയുള്ള ഈ കാലത്ത് സുരക്ഷിത ലൈംഗിക ബന്ധത്തിനായി കോണ്ടം കിട്ടാനില്ലാതായാലോ? അങ്ങനെ ഒരു അവസ്ഥ സമീപഭാവിയിൽ ഉണ്ടായേക്കുമോ എന്ന് ആശങ്കപ്പെടേണ്ട ധാരാളം കാരണങ്ങളുണ്ട്. 
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കോണ്ടം കമ്പനികൾക്കെല്ലാം ഉൽപ്പാദന യൂണിറ്റുള്ള മലേഷ്യയിലെ പ്രമുഖ ഫാക്ടറികളെല്ലാം പൂട്ടിയിടേണ്ടി വന്നതാണ് ഇപ്പോഴത്തെ കോണ്ടം ക്ഷാമത്തിന്റെ പ്രധാന കാരണം. കോവിഡ് ഭീതി വളരെയധികം നിലനിൽക്കുന്ന ഒരു സ്ഥലമെന്ന നിലയ്ക്ക് മലേഷ്യയിൽ ഉടനടി കമ്പനി തുറന്ന് പ്രവർത്തിക്കുന്നതിന് ഇപ്പോഴും തടസങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ ആളുകളുടെ കോണ്ടത്തിനുള്ള ആവിശ്യം ഐസൊലേഷൻ, ലോക് ഡൗൺ കാലമായതിനാൽ കൂടിക്കൂടി വരികയുമാണ്. ഈ സമയത്ത് ആരും കുട്ടികളുണ്ടാകാൻ താല്പര്യപ്പെടുന്നുമില്ല എന്നത് സർവേകളിലൂടെ തെളിഞ്ഞ മറ്റൊരു കാര്യവുമാണ്. അരിയും പഞ്ചസാരയും പോലെ കോണ്ടവും സ്റ്റോർ ചെയ്തു വെക്കേണ്ടുന്ന കാലമാണോ വരാനിരിക്കുന്നതെന്ന് പലർക്കും സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെയും തായ്‌ലണ്ടിലെയും കൂടി പല കോണ്ടം ഫാക്ടറികളും അടച്ചിട്ടതോടെ മറ്റ് സുരക്ഷാ മാർഗങ്ങൾ ആലോചിക്കാനുള്ള തത്രപ്പാടിലാണ് കമിതാക്കൾ ഇപ്പോൾ. 

 

Readers Comment

Add a Comment