Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:16 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രണയസുരഭിലമായ ഒരു രാത്രിയിൽ പങ്കാളി അടുത്തില്ലാതാകുന്നത് വളരെ സങ്കടകരമായ അവസ്ഥയാണ്. നിങ്ങളുടെ ജീവിതത്തിലെ  പ്രത്യേക ദിവസങ്ങളിൽ കൂടിയാണെങ്കിൽ പറയുകയും വേണ്ട. ശാരീരിക ബന്ധം കൊതിച്ചിരുന്ന ദിവസങ്ങളിൽ പങ്കാളി അടുത്തില്ലാതാകുന്നത് പലരിലും കടുത്ത നിരാശയും വിഷാദവും വരെ ഉണ്ടാക്കിയേക്കാം. പങ്കാളി അടുത്തില്ലാത്തപ്പോൾ അവന്റെ/ അവളുടെ മണമുള്ള വസ്ത്രങ്ങൾ കെട്ടിപ്പിടിച്ചുറങ്ങുന്നതും മണക്കുന്നതും ഈ വിഷാദം മാറാനും നല്ല സുഖകരമായ ഉറക്കം നൽകാനും ഉപകരിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 
പങ്കാളിയുടെ അസാന്നിധ്യത്തിൽ അവരുടെ വസ്ത്രങ്ങൾ കൊണ്ട് തുന്നിയ തലയിണ ഉറകളിൽ തലവെച്ച് കിടക്കാൻ നിർദ്ദേശിച്ച് നിരവധി യുവാക്കളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് ഇത് മനസികാരോഗ്യത്തിന് വളരെ പ്രയോജനപ്രദമാണെന്ന് കണ്ടെത്തിയത്. പങ്കാളിയുടെ ഷർട്ട് വെറുതെ മുഖത്തോടടുപ്പിച്ച് വെക്കുന്നത് നിരാശ ഇല്ലാതാക്കാനും നിദ്രയുടെ തോത് രണ്ട് ശതമാനത്തോളം വർധിപ്പിക്കാനും ഉപകരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 

 

Readers Comment

Add a Comment