Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:29 am
  • 25th June, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 96 %
  • Wind: 0.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വയംഭോ​ഗം ചെയ്താൽ കണ്ണുകുഴിയുകയും കവിൾ ഒട്ടുകയും ചെയ്യുമോ? ശുക്ളത്തിലൂടെ നഷ്ടപ്പെടുന്നത് രക്തമാണോ? ഇത് അനീമിയയ്ക്ക് കാരണമാകുമോ? സ്ത്രീകളിൽ സന്താനോത്പാദനശേഷി കുറയുമോ? വൈദ്യശാസ്ത്രം വികസിച്ച ഈ നൂറ്റാണ്ടിലും സ്വയംഭോ​ഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ തുടരുന്നു. എന്നാൽ അറിയുക സ്വയംഭോ​ഗം കാരണം ആരോ​ഗ്യത്തിനും ലൈം​ഗികജീവിതത്തിനും ഒരു പ്രശ്നവുമുണ്ടാകുകയില്ല.

സാധാരണയായി കൗമാരകാലത്താണ് ലൈം​ഗികവളർച്ച പൂർത്തീകരിക്കുന്നത്. ഈ സമയത്താണ് സ്വയംഭോ​ഗവും ആരംഭിക്കുന്നത്. സ്വാഭാവികമായ ലൈം​ഗികപ്രതികരണമാണ് സ്വയംഭോ​ഗം. ലൈം​ഗികതൃഷ്ണകളെ അടിച്ചമർത്താൻ ഇതിലൂടെ സാധിക്കുന്നു. ലൈം​ഗികതൃഷ്ണകൾ അമിതമായ അപകടകരമായ രീതിയിലേയ്ക്ക് മനസ്സ് പായുന്നു. മുതിർന്നവരുമായുള്ള ലൈം​ഗികബന്ധം, പീഡനം എന്നിവയ്ക്ക് കാരണമാകുന്നത് ലൈം​ഗികതൃഷ്ണകൾ അമിതമാകുന്നതാണ്. ഇത് ഒഴിവാക്കാൻ പ്രകൃതി തന്നെ ഒരുക്കിയ ലൈം​ഗികപ്രക്രീയയാണ് സ്വയംഭോ​ഗം.
എന്നാൽ അമിതമായാൽ അമൃതും വിഷം എന്നതുപോലെ സ്വയംഭോ​ഗം അഡിക്ഷനായി മാറാറുണ്ട്. ഇങ്ങനെയുള്ളവർക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയില്ല. മാനസികസമ്മർദ്ദത്തിനും ഇത് കാരണമാകുന്നു. ഈ ഘട്ടത്തിലുള്ളവർക്ക് കൗൺസിലിങ്ങ് ആവശ്യമായി വരുന്നു.

Readers Comment

Add a Comment