Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:51 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗർഭ നിരോധനത്തിന് സാധാരണയായി ഉപയോഗിച്ചുവരുന്നമാർഗമാണ് കോണ്ടവും ഗർഭനരിധന ഗുളികകളും. ഗർഭനിരോധന ​ഗുളികകൾ കഴിക്കുന്നതു കൊണ്ട് പലപാർശ്വഫലങ്ങളും സ്ത്രീകൾക്ക് അനുഭവപ്പെടാറുണ്ട്. എങ്കിലും പലരും ഇവ ഓരോ ലൈംഗികബന്ധത്തിന് മുമ്പും കഴിക്കുന്നുമുണ്ട് . ഒരു തവണ മുടങ്ങിയാൽപോലും ഗർഭിണിയാകാനുളള സാധ്യതയുണ്ട്. എന്നാൽ ഇതിനൊരു പരിഹാരമായി മാസത്തിൽ ഒരിക്കൽ മാത്രം കഴിക്കാവുന്ന പുതിയ ഗർഭനിരോധന ഗുളിക കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ഗർഭ നിരോധനത്തിന് ഈ ഗുളിക മാസത്തിൽ ഒരിക്കൽ മാത്രം കഴിച്ചാൽ മതിയാകുമെന്നാണ് 'സയൻസ് ട്രാൻസിലേഷണൽ മെഡിസിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഓരോ തവണ കഴിക്കുന്നതിന്റെ അതേ അളവിലുളള ഹോർമോൺ തന്നെയാണ് ഇവ പുറത്തുവിടുന്നത്. ഒരു തവണ ഗുളിക കഴിക്കുന്നതിലൂടെ ഒരു മാസം വരെ ഇതിന്റെ ഫലം നിലനില്‍ക്കും. വളരെ പതുക്കെ മാത്രം ഹോർമോൺ മോചിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഈ കണ്ടെത്തലിന് പിന്നിൽ.മൃഗങ്ങളിലാണ് ഇത് ആദ്യം പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തിട്ടുണ്ട്.

Readers Comment

Add a Comment