Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:57 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, why men sleep after sex.

സെക്സിനു ശേഷം പങ്കാളിയുടെ നെഞ്ചോടു ചേർന്ന് കിടന്നു കിന്നാരം പറയാൻ കൊതിക്കുന്നവരാണ് മിക്ക സ്ത്രീകളും എന്നാൽ കാര്യം കഴിഞ്ഞതിനു ശേഷം കൂർക്കം വലി കേട്ടിരിക്കേണ്ടിവരുക എന്നതാണ്  മിക്ക സ്ത്രീകൾക്കും നേരിട്ടിട്ടുള്ള അനുഭവം .
എന്നാൽ പുരുഷന്മാർ മനപൂർവം ഉറങ്ങുന്നതല്ലെന്നും ഈ ഉറക്കത്തിനു പിന്നിൽ പല ശാസ്ത്രീയ കാരണങ്ങളുമുണ്ട് 
അത് കൊണ്ട് സെക്സിനു ശേഷം ഉറങ്ങി പോകുന്ന പങ്കാളികളോട് ഇനി പരിഭവിച്ചിരിക്കേണ്ട...ഉറക്കം വരാനുള്ള കാരണങ്ങളും ആ സമയത്തെ പുരുഷന്മാരുടെ ശാരീരിക അവസ്ഥയും  മനസിലാക്കിയാൽ മതി.

രാത്രി സമയമാണ് സെക്സ് മിക്കപ്പോഴും നടക്കാറുള്ളതെന്നതും ,അത് ഒരു കിടക്കയിലാണ് സംഭവിക്കാറുള്ളതെന്നതും ,എല്ലാത്തിനുമുപരി, ശാരീരികമായി പുരുഷൻ ആ സമയം  ക്ഷീണിതനാണ്   ( സ്ത്രീയെക്കാളും ) എന്നതിനാലും ലൈംഗികത അവസാനിക്കുമ്പോൾ, ഒരു പുരുഷന് ഉറക്കം വരുന്നത് സ്വാഭാവികമാണ്.
രണ്ടാമതായി, പല പഠനങ്ങളിലും കണ്ടെത്തിയിട്ടുള്ള ഒരു കാര്യമാണ് രതിമൂർച്ഛയിലേക്കെത്താൻ  ഒരാൾക്ക് ഏറ്റവും അനിവാര്യമായതു  ഭയവും   
ഉത്കണ്ഠയുമെല്ലാം ഒഴിവായ ഒരു ശാരീരിക മാനസിക അവസ്ഥയാണ് എന്നത്  . ഇത്തരമൊരു അവസ്ഥയിൽ  ശരീരവും പൂർണമായ വിശ്രമത്തിനു  തയ്യാറായിട്ടുണ്ടാകും. 
ഏറ്റവും പ്രധാനമായി രതിമൂർച്ഛ സമയത്തു, പുരുഷന്റെ തലച്ചോറ് ഹോർമോണുകളുടെ ഒരു കോക്‌ടെയ്ൽ തന്നെ പുറപ്പെടുവിക്കാറുണ്ട് നോറെപിനെഫ്രിൻ, സെറോടോണിൻ, ഓക്സിടോസിൻ, വാസോപ്രെസിൻ, പ്രൊലാക്ടിൻ  തുടങ്ങിയവയാണത്  . ഇതിൽ പ്രൊലാക്ടിൻ , ഓക്സിടോസിൻ,  വാസോപ്രെസ്സിൻ എന്നീ  ഹോർമോണുകളെല്ലാം തന്നെ   ഉറക്കം വരുന്നതിനു കാരണക്കാരാണ്  എന്ന്  പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് . 

 

Readers Comment

Add a Comment