Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:52 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum. honey moon X factor

ഹണിമൂൺ സമയം ജീവിതത്തിലേ ഏറ്റവും ആസ്വാദ്യകരമായ നിമിഷങ്ങളാക്കേണ്ടതാണെങ്കിലും , പലപ്പോഴും  പങ്കാളികൾക്ക്  ഇത് ആശങ്കയും അങ്കലാപ്പും നിറഞ്ഞ സമയങ്ങളായി മാറാറുണ്ട് അറേഞ്ച്‌ഡ്‌ മാരിയേജിൽ പൊതുവേ ഇത് കൂടുതലാണ് . പരസ്പരം അറിയാനും മനസിലാക്കാനും കൂടി ഉള്ളതാണ് ഈ സുന്ദര നിമിഷങ്ങൾ അവ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇതാ ചില ടിപ്സ് .

പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പമാണ്‌ ശാരീരിക അടുപ്പത്തിന്റെ അടിസ്ഥാനം. അറേഞ്ച്‌ഡ്‌ മാരിയേജ്  പോലുള്ളവയില്‍ പങ്കാളികള്‍ തമ്മില്‍ കൂടുതൽ അടുത്തറിയാനായി ഹണിമൂൺ കാലഘട്ടം ഉപയോഗിക്കുക .

കുട്ടികള്‍ ഉടനെ വേണ്ടെന്ന തീരുമാനമുള്ളവര്‍ കൃത്യമായ ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്‌ക്കുക. പലരും ആദ്യരാത്രിയില്‍ ഇതൊഴിവാക്കുന്നത്‌ ആഗ്രഹിയ്‌ക്കാതെയുള്ള ഗർഭധാരണത്തിന് വഴിയൊരുക്കും. രണ്ടു പേർക്കും താല്പര്യമുള്ള തരത്തിലുള്ള ഗർഭ നിരോധന മാർഗങ്ങൾ പങ്കാളികൾക്ക്  തിരഞ്ഞെടുക്കാം .

പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ പങ്കു വയ്‌ക്കുന്നതിനു ഹണിമൂൺ സമയങ്ങളിൽ  പ്രാധാന്യം നൽകുക .

പങ്കാളികൾക്ക് അരോചകമുണ്ടാക്കുന്ന ശീലങ്ങൾ , പ്രവൃത്തികൾ , വർത്തമാനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക .
ഒരുമിച്ചുള്ള യാത്രകൾ പങ്കാളികൾക്കിടയിലെ ബന്ധം ദൃഢമാക്കും. 

സ്ത്രീകളിൽ യൂറിനറി ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സമയമായതിനാൽ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.

ശുചിത്വ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധനൽകുക .

പരിചയക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ  സെക്സിനിടയിൽ സ്വാഭാവികമാണ് . അത്തരം കാര്യങ്ങളെ സ്നേഹപൂർവ്വം സമീപിക്കുക .
സിനിമകളിലും കഥകളിലും കണ്ടുപരിചയിച്ച  സെക്‌സ്‌ പരീക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഏറെയകലെയാണെന്ന ബോധ്യമുണ്ടാകുക.

Readers Comment

Add a Comment