Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശയനേഷു വേശ്യാ! കേള്‍ക്കുമ്പോഴേ അറിയാം, എന്തോ കുഴപ്പം പിടിച്ച സബ്ജക്ട് ആണെന്ന്. ഉത്തമഭാര്യ എങ്ങനെയെല്ലാം ആയിരിക്കണമെന്ന് പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട നീതിശാസ്ത്രത്തില്‍ പറയുന്ന എട്ടു ധര്‍മ്മങ്ങളില്‍ ഒന്നാണ് ഇത്- കിടക്കയില്‍ ഭാര്യ വേശ്യാസ്ത്രീയെപ്പോലെ ആയിരിക്കണം! ഇപ്പോഴത്തെ ന്യൂജെന്‍ ഭാര്യമാരോട് ഇതൊന്നു പറഞ്ഞു നോക്കണം. കരണത്ത് നല്ല തല്ലു കിട്ടുമെന്നു മാത്രമല്ല, ഡിവോഴ്‌സ് പെറ്റീഷന്‍ എഴുതി ഒപ്പിട്ടുകൊടുത്ത്, പെട്ടിയുമെടുത്ത് സ്വന്തം വഴിക്കു പോകും. പണ്ടത്തെ പതിമൂന്നാം നൂറ്റാണ്ടല്ല, ഇത്.
നീതിശാസ്ത്രകാരന്‍ ഉദ്ദേശിച്ചത് എന്തെന്ന് അല്പം സംയമനത്തോടെ മനസ്സിലാക്കിയാല്‍ കണ്‍ഫ്യൂഷന്‍ മാറിക്കിട്ടും. ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാനം തന്നെ പരസ്പര വിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനമാകട്ടെ, അന്യോന്യം യാതൊരു രഹസ്യങ്ങളും ഉണ്ടാകരുത് എന്നതാണ്. ഭര്‍ത്താവിന്റെ മനസ്സിലും (മൊബൈലിലും) ഉള്ളതെല്ലാം ഭാര്യ അറിഞ്ഞിരിക്കണം. തിരിച്ചുമുണ്ടാകണം, അണ്‍ലോക്ഡ് മൈന്‍ഡ് ആന്‍ഡ് മൊബൈല്‍. ഇതു മനസ്സിന്റെ കാര്യം. ശരീരത്തിന്റെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല. ഇണയുടെ ശരീരത്തില്‍ എന്തെല്ലാം ഉണ്ടെന്നും ഇല്ലെന്നും മറ്റേയാള്‍ക്ക് കണ്ണടച്ചു പറയാന്‍ പറ്റണം. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഒരു മറയും പാടില്ല- വസ്ത്രത്തിന്റെ മറ പോലും! അതാണ് നീതിശാസ്ത്രകാരന്‍ ഉദ്ദേശിച്ചത്.
ഫസ്റ്റ് നൈറ്റില്‍, അന്നുവരെ അന്യനായിരുന്ന ഒരു പുരുഷനു മുന്നില്‍ വിവസ്ത്രയാകാന്‍ ഏതു സ്ത്രീക്കും മടിയുണ്ടാകും. ആ നാണവും നഖമെഴുത്തും, സാരിയുടെയും ബ്‌ളൗസിന്റെയും ഇന്നര്‍വെയറുകളുടെയും മറവില്‍ നിന്ന് ഭാര്യാശരീരം പതിയെപ്പതിയെ വെളിപ്പെട്ടു വരുന്നതിന്റെ ആകാംക്ഷയും ഉദ്വേഗവും, അതു തീര്‍ക്കുന്ന വികാരവിജൃംഭണവും ഒക്കെ ഭര്‍ത്താവിനെയും രസിപ്പിക്കും. പക്ഷേ, കല്യാണം കഴിഞ്ഞ് ആറേഴു മാസം കഴിഞ്ഞാലും ഇതാണ് സ്ഥിതിയെങ്കിലോ? കിടപ്പറയില്‍ കയറി കതകടച്ച് വെളിച്ചമണച്ചാലും ഭാര്യ ഫുള്‍ ഡ്രസ്ഡ് പരുവത്തില്‍ നിന്നാല്‍ സംഗതി ചുറ്റിപ്പോകില്ലേ!
ഉള്ളം തുറക്കുന്നതു പോലെ ഭര്‍ത്താവിനു മുന്നില്‍ ഉടലും തുറക്കുന്നതാണ് ഉത്തമഭാര്യാ ലക്ഷണം. പരിരംഭണത്തിനും പ്രവേശനത്തിനുമിടയ്ക്ക് വസ്ത്രങ്ങളുടെ തടസ്സം തീരെയില്ലാതെ ഉടലും ഉടലും ചേര്‍ന്നു പിണയണം. ശരീരംകൊണ്ട് പരസ്പരം ഉഷ്ണം പകരണം.
ഇനി നേരെ ചൊവ്വേ ഒരു കാര്യം ചോദിക്കട്ടെ? നിങ്ങളുടെ ഇണയുടെ ശരീരത്തില്‍ എത്രയിടത്ത്, എവിടെയെല്ലാം മറുകുണ്ട്? ചെവിക്കു പിന്നില്‍, ഇടംകഴുത്തിന്റെ താഴ്ഭാഗത്ത്, ഇടതു സ്തനത്തിനു മുന്‍ഭാഗത്ത്... അങ്ങനെ താഴോട്ടു താഴോട്ട് നമ്പറിട്ട് ആലോചിച്ചുനോക്കുക. കാണാമറുക് ഭാഗ്യമാണെന്ന് ഒരു ചൊല്ലുണ്ട്. അത്, മറുകിന്റെ ഉടമയുടെ കാര്യമാണ്. ഇണയുടെ കാര്യം അങ്ങനെയല്ല. അങ്ങോട്ടുമിങ്ങോട്ടും മറുകു മാത്രമല്ല, നഗ്നശരീരത്തിന്റെ സര്‍വത്ര അടയാളങ്ങളും വളവുതിരിവുകളും കയറ്റിറക്കങ്ങളും സ്ഥൂലസൂക്ഷ്മ സ്വഭാവങ്ങളുമെല്ലാം തിരിച്ചറിയണം. അതാണ് യഥാര്‍ത്ഥ ട്രാന്‍സ്‌പെരന്റ് ലൗ! കള്ളവും കാപട്യവുമില്ലാത്ത, കലര്‍പ്പില്ലാത്ത ദാമ്പത്യപ്രണയം!
23.67°C








