Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:33 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആർത്തവ സമയം  ലൈംഗിക ബന്ധം സാധ്യമാണോ എന്നത്  പങ്കാളികളെ ടെൻഷനടിപ്പിക്കുന്ന ചിന്തയാണ്. എന്നാൽ ആർത്തവ സമയത്തെ ലൈംഗിക ബന്ധം പെർഫെക്റ്റലി ഓക്കേ ആണെന്നാണ് പഠനങ്ങൾ പറയുന്നത് . പങ്കാളികൾ  ശാരീരിക ശുചിത്വത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകിയാൽ മറ്റു ദിവസങ്ങളിലെ പോലെ തന്നെ ആർത്തവ സമയത്തും ലൈംഗികത ആസ്വദിക്കാനാകുമെന്നുമാത്രമല്ല സ്ത്രീകളിൽ ആർത്തവത്തോടനുബന്ധിച്ചുള്ള അടിവയർ വേദന ,നടുവേദന (മെൻസ്ട്രൂവൽ  ക്രാംബ്‌സ് ) തുടങ്ങിയവ ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കും .

ആർത്തവ സമയം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ശാരീരികവും മാനസികവുമായ സങ്കീർണ അവസ്ഥകളിലൂടെ കടന്നു പോകുന്ന സമയമാണ് . ആർത്തവസമയങ്ങളിൽ അനവധി ഹോർമോണുകൾ സ്ത്രീ ശരീരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചില ഹോർമോണുകളുടെ പ്രവർത്തനം ആർത്തവ സമയങ്ങളിലും സ്ത്രീകളിൽ സെക്സിനോട് താല്പര്യം തോന്നിപ്പിക്കും എന്നാൽ എല്ലാവരിലും അത് അങ്ങനെയാകണമെന്നില്ല . ശാരീരിക അസ്വസ്ഥതയും മൂഡ് വ്യതിയാനങ്ങളും അധികമായി അനുഭവപ്പെടുന്ന സമയമായതു കൊണ്ട് തന്നെ  ആവേശകരമായ ലൈംഗിക ബന്ധത്തേക്കാൾ  സ്ത്രീകൾ ആ സമയത്തു ഇഷ്ടപ്പെടുക  സ്‌നേഹപൂർവമായ തലോടലുകളും ചുംബനവും ഒക്കെയാകും. പുരുഷന്മാർ സ്വന്തം ഇണയുടെ ശാരീരികവും മാനസികവുമായ അവസ്ഥയെക്കുറിച്ചു സ്നേഹപൂർവ്വം ചോദിച്ചു മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കുമ്പോളാണ് ലൈംഗിക ബന്ധം ഇരുവർക്കും ആസ്വാദ്യമാകുക .പങ്കാളികൾക്കിടയിലുള്ള ആത്മബന്ധം ദൃഢമാക്കാനും ഇത് സഹായിക്കും

 

 

Readers Comment

Add a Comment