Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 24th July, 2021
  • Overcast Clouds
25.82°C25.82°C
  • Humidity: 89 %
  • Wind: 2.09 km/h

Breaking News

  • അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി   
  • ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. 
  •  സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കോവിഡ്    
i2i News Trivandrum

ഒട്ടുമിക്ക ദമ്പതികളും നേരിടുന്ന പ്രശനം ആണ് വന്ധ്യത. എന്നാൽ ഐ വി എഫ് വന്നതോട് കൂടി അതിനു കുറിച്ചൊക്കെ മാറ്റങ്ങൾ സംഭവിച്ചു .ഐ വി എഫ് ട്രീട്മെന്റിനെ കുറിച്ച്  കൂടുതൽ അറിയാൻ i2i  ന്യൂസ് ഹെൽത്ത് സെഗ്മെന്റിലേക്കു എല്ലാര്ക്കും സ്വാഗതം 

സ്ത്രീ-പുരുഷ ബീജാണുക്കളെ ശരീരത്തിനു പുറത്തുവച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗർഭപാത്രത്തിൽ നിക്ഷേപിച്ചു ശിശുവായി വളർത്തിയെടുക്കുകയും ചെയ്യുന്നതാണ്‌ ഐ.വി.എഫ്‌. അഥവാ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ. വിട്രോ എന്ന ലാറ്റിൻ പദത്തിനു പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന ചെറിയ സ്‌ഫടികപാത്രം (glass) എന്നാണ്‌ അർത്ഥം. കോശങ്ങളെ ശരീരത്തിനു പുറത്തുവച്ചു വളർത്തിയെടുക്കുന്നത്‌ ഉൾപ്പടെയുള്ള ജൈവപരീക്ഷണങ്ങളെല്ലാം ആദ്യഘട്ടത്തിൽ ബീക്കറുകളിലോ ടെസ്‌റ്റ് ട്യൂബുകളിലോ ആണു നടന്നിരുന്നത്‌ എന്നതിനാലാണ്‌ ഇൻ വിട്രോ എന്ന പേര്‌. ശരീരത്തിനുള്ളിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് ഇൻ വിവോ എന്നും പറയും.

ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ ജനിച്ച റോബർട്ട്. ജി. എഡ്വേർഡ്‌സ് ആണ് ഐ.വി.എഫിന് പിന്നിലെ മാസ്റ്റർ ബ്രെയ്ൻ. 1950 ന്റെ തുടക്കത്തിലാണ് അദ്ദേഹം വന്ധ്യതാ ചികിത്സാ രംഗത്ത് ഗവേഷണം തുടങ്ങുന്നത്. ശാരീരിക പ്രശ്‌നങ്ങളാൽ കുട്ടികളില്ലാത്ത ദമ്പതിമാരുടെ അണ്ഡവും ബീജവും പരീക്ഷണശാലയിൽ സംയോജിപ്പിച്ച് ഭ്രൂണത്തെ മാതാവിന്റെ ഗർഭപാത്രത്തിൽത്തന്നെ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. മതമേധാവികളുടെയും യാഥാസ്ഥിതിക സമൂഹത്തിന്റെയും എതിർപ്പും സാമ്പത്തിക പരാധീനതയും മറികടന്നുള്ള അദ്ദേഹത്തിന്റെ ഗവേഷണം പതിറ്റാണ്ടുകൾ നീണ്ടു. സ്ത്രീരോഗ വിദഗ്ദ്ധൻ പാട്രിക് സ്റ്റെപ്പോ ആയിരുന്നു എഡ്വേർഡ്‌സിന്റെ ഗവേഷണ പങ്കാളി. ലണ്ടനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലും കേംബ്രിജ് സർവകലാശാലയിലുമായിരുന്നു അവരുടെ ഗവേഷണങ്ങൾ. ലസ്ലി ബ്രൗണും ഭർത്താവ് ജോണും ഒമ്പതുവർഷം കുട്ടികൾക്കുവേണ്ടി കാത്തിരുന്ന ശേഷമാണ് അതുവരെയും കേട്ടുകേൾവി പോലുമില്ലാതിരുന്ന IVF എന്ന പരീക്ഷണത്തിനു തയ്യാറായത്. ചരിത്രം അവിടം മുതൽ വഴിമാറി സഞ്ചരിക്കുകയായിരുന്നു. അങ്ങനെ, 1978 ജൂലായ് 25ന് രാത്രി 11.47 ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു, ലൂയിസ് ബ്രൗൺ ജനിച്ചു. ലൂയിസ് ബ്രൗണിലേക്കും പ്രധാനപ്പെട്ട മറ്റു ചിലരിലേക്കും എന്തിന്, ഋഷ്യശൃംഗനിലേക്കു തന്നെ തിരികെ വരേണ്ടതുണ്ട്. അത് IVF-നെ പറ്റി അടിസ്ഥാനമായി ചിലതൊക്കെ പറഞ്ഞശേഷമാകാം.

വന്ധ്യതയ്ക്ക് ധാരാളം കാരണങ്ങളും നിരവധി ചികിത്സാരീതികളും ഇന്ന് നിലവിലുണ്ട്, IUI (Intra Uterine Insemination), ICSI (Intra Cytoplasmic Sperm Injection), IVF അങ്ങനെ നിരവധി. എന്നാൽ എപ്പോഴൊക്കെയാണ് IVF ചെയ്യേണ്ടിവരിക?
 1. അണ്ഡവാഹിനിക്കുഴലിന് കേടുപാടുകളോ തടസമോ ഉളളവരിൽ. അണ്ഡവാഹിനിക്കുഴലിലാണ് (fallopian tube) സ്വാഭാവിക ഗർഭധാരണത്തിൽ അണ്ഡ-ബീജസംയോഗം (Fertilisation) നടക്കുന്നതെന്ന് അറിയാമല്ലോ. അപ്പോൾ കേടുപാടുകളുള്ള ട്യൂബിൽ ഈ സംയോഗം നടക്കില്ലാ. ട്യൂബിനെ ബാധിക്കുന്ന TB-യോ ട്യൂമറോ ഒക്കെ ഇതിന് കാരണമാകാം. നേരത്തെ പ്രസവം നിർത്തൽ ശസ്ത്രക്രിയ ചെയ്തവരുമാകാം.
 2.പുരുഷബീജത്തിന്റെ എണ്ണത്തിലോ ചലനശേഷിയിലോ ആകൃതിയിലോ പ്രശ്നങ്ങൾ ഉള്ളവരിൽ
 3.ഓവുലേഷൻ (Ovulation) കൃത്യമായി നടക്കാത്തവരിൽ. അണ്ഡാശയത്തിൽ നിന്ന് അണ്ഡം (ovum) ഫാളോപ്പിയൻ ട്യൂബിലേയ്ക്ക് പുറന്തള്ളുന്ന പ്രക്രിയയാണ് ഓവുലേഷൻ. PCOD പോലുള്ള രോഗങ്ങളുള്ളവരിൽ ഇത് കൃത്യമായി നടക്കാറില്ലാ
. 4.എൻഡോമെട്രിയോസിസ് (Endometriosis) ഉള്ളവരിൽ 5.ക്യാൻസർ രോഗികളിൽ പ്രത്യുത്പാദനശേഷി നിലനിർത്താൻ. ക്യാൻസറിന് കീമോ/റേഡിയോതെറാപ്പി എടുക്കുന്നവരിൽ ചികിത്സ തുടങ്ങുന്നതിന് മുമ്പേ അണ്ഡമോ ബീജമോ എടുത്തുസൂക്ഷിച്ച് വയ്ക്കാം. ചികിത്സയെല്ലാം കഴിഞ്ഞ്, ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം IVF വഴി ഗർഭം ധരിക്കാം.

ഐ.വി.എഫിന് പ്രധാനമായും അഞ്ച് സ്റ്റെപ്പുകളാണുള്ളത്


 Step 1:Stimulation (Super Ovulation)

മരുന്നുനൽകി ഒരേസമയം ഒന്നിലധികം അണ്ഡങ്ങളെ അണ്ഡാശയങ്ങളിൽ വളർത്തിയെടുക്കുകയാണ് ആദ്യഘട്ടം. IVF പ്രക്രിയയുടെ വിജയസാധ്യത കൂട്ടുന്നതിനാണ് ഇത്രയും അണ്ഡങ്ങൾ വേണ്ടത്. 


Step 2:Egg Retrieval

അൾട്രാസൗണ്ട് സ്കാനിലൂടെ അണ്ഡാശയങ്ങളെ നേരിൽ കണ്ടുകൊണ്ട്, ഒരു സൂചി വഴി അണ്ഡങ്ങൾ ശേഖരിക്കുകയാണ് അടുത്തഘട്ടം. പത്തുമുതൽ മുപ്പതുവരെ അണ്ഡങ്ങൾ ഇങ്ങനെ ശേഖരിക്കാറുണ്ട്. 

Step 3:Insemination and Fertilization

ശേഖരിച്ച അണ്ഡത്തിലേയ്ക്ക് പുരുഷബീജം കുത്തി വയ്ക്കുന്ന പ്രക്രിയയാണിത്. വളരെ സങ്കീർണമായ, അതീവ ശ്രദ്ധയോടെ മൈക്രോസ്കോപ്പിന്റെ സഹായത്തോടെ ചെയ്യുന്നതാണീ പ്രക്രിയ. പത്തോ അതിലധികമോ അണ്ഡങ്ങൾ ഇതുപോലെ പ്രത്യേകം ശേഖരിക്കുന്ന പുംബീജവുമായി സംയോജിപ്പിച്ച് വളർത്തും.

 Step 4:Embryo Culture

ഫെർട്ടിലൈസേഷൻ വഴി ഉണ്ടാകുന്ന സിക്താണ്ഡം കൃത്യമായി വളരുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അടുത്തപടി. ആരോഗ്യത്തോടെ വളരുന്ന സിക്താണ്ഡങ്ങളെയാണ് കുഞ്ഞായി വളരാൻ തെരഞ്ഞെടുക്കുക. 

Step 5:Embryo ട്രാൻസ്ഫർ

 ആരോഗ്യത്തോടെ വളരുന്ന സിക്താണ്ഡങ്ങളെ ശേഖരിച്ച് അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കുന്ന എംബ്രയോ ഗർഭപാത്രത്തിന്റെ അകത്തെ ഭിത്തിയിൽ ഒട്ടിപ്പിടിക്കുമ്പോൾ (Implantation) IVF വിജയകരമായി എന്ന് പറയാം. തുടർന്നുള്ള കാര്യങ്ങളൊക്കെ സാധാരണ ഗർഭധാരണത്തിലേതു പോലെ തന്നെ. പക്ഷേ, ഒന്നിലധികം കുട്ടികൾ ഒറ്റഗർഭത്തിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നതും ഓർക്കുക. 1978-ൽ പരീക്ഷണശാലയിൽ പരീക്ഷണക്കുഴലിൽ ഉരുവം കൊണ്ട ലൂയിസ് ബ്രൗണിന്റെ ജനനത്തോടെ IVF എന്ന നവീന ജൈവസാങ്കേതികവിദ്യയുടെ ജൈത്രയാത്രയും തുടങ്ങുകയായിരുന്നു. വന്ധ്യതാ ചികിത്സാരംഗം അന്നുമുതൽ പുതിയൊരു പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു

Readers Comment

Add a Comment