Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 8:52 am
  • 18th April, 2024
  • Overcast Clouds
30.82°C29.28°C
  • Humidity: 76 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു ഗർഭനിരോധ മാർഗങ്ങളും ഉപയോഗിക്കാതെ ഒരുവർഷമെങ്കിലും സാധാരണ ലൈംഗിക ജീവിതം ഉണ്ടായിട്ടും ഗർഭവതി ആയില്ലെങ്കിൽ  വന്ധ്യതയുണ്ടെന്ന് സംശയിക്കാം. വന്ധ്യത ഒരു രോഗമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് 2008ലാണ്. വ്യത്യസ്ത കാരണങ്ങളാൽ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഉണ്ടാകാറുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളെ അപേക്ഷിച്ച് ശാരീരിക വിഷമതകൾ നല്കാറില്ലെങ്കിലും  പരിധികളില്ലാത്ത മാനസിക വിഷമങ്ങൾക്കൊപ്പം പലപ്പോഴും സാമ്പത്തിക നഷ്ടങ്ങൾക്കും വന്ധ്യത ഇടയാക്കാറുണ്ട്.

പ്രായവും സാഹചര്യങ്ങളും പ്രധാനം

സ്ത്രീ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രായം ഏറെ നിർണായകമാണ്. 22 -25 വയസ്സാണ് ആദ്യമായി ഗർഭം ധരിക്കാൻ ഉചിതമായ പ്രായം. പ്രായം കൂടുന്നതിനനുസരിച്ച് ഗർഭാശയത്തിൽ വരുന്ന വ്യതിയാനങ്ങൾ, ഹോർമോണിൻെറ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുടെ കടന്നുവരവ് ഇവ വന്ധ്യതക്ക് വഴിയൊരുക്കും. കൂടാതെ പലതരത്തിലുള്ള ജോലിത്തിരക്കുകൾ, മാനസിക സമ്മർദം, താൽപര്യക്കുറവ്, ദമ്പതികൾ രണ്ടിടങ്ങളിലായി കഴിയുന്ന അവസ്ഥ തുടങ്ങിയ കാരണങ്ങളാൽ ലൈംഗിക ജീവിതം താറുമാറാകുന്നതും വന്ധ്യതക്കിടയാക്കും. ആർത്തവ ചക്രത്തിനനുസരിച്ച് അണ്ഡവിസർജനവും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.

കരുതിയിരിക്കാം ഈ രോഗങ്ങളെ

1. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)
സ്ത്രീകളിൽ വന്ധ്യതക്കിടയാക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് PCOS. ‘പുഷ്പഘ്നി’ എന്നാണ് ആയുർവേദത്തിൽ ഈ രോഗം അറിയപ്പെടുക. ആർത്തവത്തിൽ വൻ വ്യതിയാനം വരുത്തുന്ന PCOS അണ്ഡവിസർജനത്തിൻെറ താളം തെറ്റിച്ചാണ് വന്ധ്യതക്കിടയാക്കുന്നത്. സാധാരണഗതിയിൽ അണ്ഡവിസർജനം നടക്കുന്നത് ആർത്തവചക്രത്തിൻെറ മധ്യത്തിലാണ്. ഓരോ അണ്ഡത്തിനും അണ്ഡാശയത്തിൽ അതിൻേറതായ അറകളുണ്ട്. മാസം തോറും അണ്ഡാശയത്തിൽനിന്ന് ഒരണ്ഡം പാകമായി പുറത്തുവരും. ഇതിൽനിന്ന് ഏറെ വ്യത്യസ്തമാണ് PCOS ബാധിച്ചവരുടെ അണ്ഡാശയങ്ങൾ. ഇവരിൽ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലം അണ്ഡങ്ങൾ കുറച്ച് വളർച്ചയത്തെിയ ശേഷം മുരടിച്ചുപോകും. കൂടാതെ അണ്ഡാശയങ്ങളുടെ വലുപ്പം കൂടുന്നതോടൊപ്പം ഈസ്ട്രജനും പുരുഷ ഹോർമോണായ ആൻഡ്രജനും PCOS ഉള്ളവരിൽ കൂടുതലായി ഉൽപാദിപ്പിക്കും. പൂർണ വളർച്ചയത്തൊത്ത അണ്ഡങ്ങൾ അണ്ഡാശയത്തിൽ നീർക്കെട്ടുമുണ്ടാക്കും.
ഇൻസുലിൻ പ്രതിരോധം, സ്ത്രീ ഹോർമോൺ തകരാറുകൾ, പുരുഷ ഹോർമോൺ കൂടുക, സ്റ്റിറോയ്ഡ് ഹോർമോൺ പ്രശ്നങ്ങൾ തുടങ്ങിയ ഓരോ വ്യവസ്ഥകളിലെ തകരാറുകൾക്കനുസരിച്ചാണ് ലക്ഷണങ്ങൾ പ്രകടമാവുക. കഴുത്ത്, കൈകാൽ മടക്കുകൾ ഇടവയിലുണ്ടാകുന്ന കറുപ്പ്, മുഖത്ത് നിറംമങ്ങൾ, ശരീരത്തിൻെറ മേൽഭാഗത്ത് അമിതവണ്ണം, ക്ഷീണം, മുഖത്തും കാലുകളിലും അമിതരോഗ വളർച്ച, തോളിന് വണ്ണം വെക്കുക, മുതുകിൽ മുഴ രൂപപ്പെടുക, രണ്ട് മാസത്തിലൊരിക്കലോ ആറുമാസം കൂടുമ്പോഴോ ഉണ്ടാകുന്ന ആർത്തവം, തുള്ളിയായി തുടരുന്ന ആർത്തവം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയോടെ കാണണം. വ്യായാമക്കുറവ്, പാരമ്പര്യം, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ ഇവക്ക് PCOSമായി അടുത്തബന്ധമുണ്ട്. കാരണങ്ങൾക്കനുസരിച്ച് ഒൗഷധങ്ങളും ജീവിതശൈലി ക്രമീകരണങ്ങളും ഓരോരുത്തിലും വ്യത്യസ്തമാണ്. അണ്ഡോൽപാദനം ക്രമപ്പെടുത്തുന്നതോടൊപ്പം നസ്യം, സ്വേദനം, സ്നേഹനം, അവഗാഗം, ഉത്തരവസ്തി, ഉദ്യർത്തനം, വസ്തി ഇവയും നല്ല ഫലം തരും.

2. എൻഡോമെട്രിയോസിസ്
ഗർഭാശയത്തിൻെറ ആന്തരികാവരണമായ എൻഡോമെട്രിയം ഗർഭാശയത്തിന് പുറത്തുകാണുന്ന രോഗാവസ്ഥയാണ് എൻഡോമെട്രിയോസിസ്. 25 ശതമാനം വന്ധ്യതക്കും എൻഡോമെട്രിയോസിസ് ഇടയാക്കാറുണ്ട്. ‘വാതകി’ എന്നാണ് ആയുർവേദത്തിൽ ഇതറിയപ്പെടുക. സാധാരണഗതിയിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയവും പൊഴിഞ്ഞ് പുറത്തുപോകും. എന്നാൽ, ചിലരിൽ അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകൾ, കുഴലുകൾ തുടങ്ങിയ ഭാഗങ്ങളിൽ ഗർഭാശയാന്തരകല പറ്റിപ്പിടിച്ചിരുന്ന് വളരാൻ തുടങ്ങും. എല്ലാമാസവും ആർത്തവകാലങ്ങളിൽ ഇവയിൽ രക്തം ശേഖരിക്കപ്പെടുകയും മുഴയാവുകയും ചെയ്യുന്നത് വന്ധ്യതക്കിടയാക്കും. ഗർഭാശയത്തിനുള്ളിലെന്നപോലെ പുറത്തും ഇവരിൽ ആർത്തവകാലത്ത് രക്തസ്രാവമുണ്ടാകും. ഗർഭാശയത്തിലുള്ള അണ്ഡത്തിൻെറയും ബീജത്തിൻെറയും യാത്രക്ക് തടസ്സമുണ്ടാക്കുക, അണ്ഡാശയം^അണ്ഡവാഹിനിക്കുഴലുകൾ ഇവ ഒട്ടിപ്പിടിക്കാൻ ഇടയാക്കും, അണ്ഡോൽപാദനത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ സങ്കീർണതകൾക്കിടയാക്കിയാണ് എൻഡോമെട്രിയോസിസ് വന്ധ്യതക്കിടയാക്കുന്നത്. ആർത്തവസമയത്തും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും ശക്തമായ വേദന അനുഭവപ്പെടുക, മാസമുറ സമയത്തല്ലാതെയുള്ള രക്തസ്രാവം, ക്രമമില്ലാതെയുള്ള ആർത്തവം, നടുവേദന ഇവ എൻഡോമെട്രിയോസിസ് ഉള്ളവരിൽ കാണാറുണ്ട്. ഒൗഷധത്തോടൊപ്പം പഞ്ചകർമചികിത്സകളും അവസ്ഥകൾക്കനുസരിച്ച് വേണ്ടിവരും ഒപ്പം ജീവിതശൈലീ ക്രമീകരണവും എൻഡോമെട്രിയോസിസ് തടയാൻ അനിവാര്യമാണ്.

3. ഗർഭാശയ മുഴകൾ
സ്ത്രീകളിലെ വന്ധ്യതക്കിടയാക്കുന്ന മറ്റൊരു പ്രധാന കാരണം ഗർഭാശയ മുഴകളാണ്. ഗർഭാശയത്തിൽ ബീജത്തിൻെറ ചലനം, ഭ്രൂണത്തിൻെറ ചലനം, ഭ്രൂണം പറ്റിപ്പിടിച്ച് വളരാനുള്ള സാധ്യത തുടങ്ങിയവയെ തടസ്സപ്പെടുത്തിയാണ് ഗർഭാശയ മുഴകൾ വന്ധ്യതക്കിടയാക്കുന്നത്.
ആർത്തവത്തോടനുബന്ധിച്ചുള്ള ശക്തമായ വേദന, അമിത രക്തസ്രാവം ഇവ നിസ്സാരമായി കാണരുത്.
ഒൗഷധങ്ങൾ തുടർച്ചയായി കഴിക്കുന്നതോടൊപ്പം വ്യായാമം ഉൾപ്പെട്ട ജീവിതശൈലീ ക്രമീകരണവും ഗർഭാശയ മുഴകളെ ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്. ചില ഘട്ടങ്ങളിൽ പഞ്ചകർമ ചികിത്സകളും നൽകും.

4. അണുബാധ
ഗർഭാശയവുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന അണുബാധകളും വന്ധ്യതക്കിടയാക്കും. ഗർഭാശയത്തിൽ നിന്നുണ്ടാകുന്ന ചിലയിനം സേവങ്ങൾ പുരുഷ ബീജങ്ങളെ നശിപ്പിക്കാറുണ്ട്. ആദ്യഗർഭം അലസിപ്പിക്കുന്നത് പലപ്പോഴും വന്ധ്യതക്ക് വഴി വെക്കാറുണ്ട്. ചെറിയ അണുബാധകൾപോലും ശ്രദ്ധയോടെ ചികിത്സിക്കണം.

Readers Comment

Add a Comment