Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:57 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോൺ ലോകത്തെ മിന്നും താരമായിരുന്നു മിയ ഖലീഫ. വെറും മൂന്നു മാസത്തെ തന്റെ പോൺ കരിയറിൽ നിന്നും താരം സമ്പാദിച്ചത് നിരവധി ആരാധകരെയാണ്. തന്റെ ജീവിതത്തിലെ ഒറ്റപ്പെടലും താൻ അനുഭവിച്ച മാനസിക വ്യഥകളും തുറന്നു പറയുകയാണ് മിയ. ബി ബി സി ക്കു നൽകിയ അഭിമുഖത്തിലാണ് മിയ ഖലീഫയുടെ  വെളിപ്പെടുത്തൽ. ' ഞാൻ പൂർണ്ണമായും ജീവിതത്തിൽ  ഒറ്റപ്പെട്ടു, വീട്ടുകാരെ പോലും ഒഴിവാക്കുന്ന ഘട്ടമുണ്ടായി, ഞാൻ അഭിനയം അവസാനിച്ചപ്പോഴും ഒറ്റപ്പെടൽ തന്നെയായിരുന്നു' മിയ വെളിപ്പെടുത്തി.

പോൺ വ്യവസായത്തെ സംബന്ധിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണകളെ കുറിച്ചും താരം മനസ്സ് തുറന്നു. 'പോൺ വീഡിയോ  കണ്ടു അത് അനുകരിക്കാൻ ശ്രമിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്, ആരും പൂർണ്ണരല്ല  'താരം വ്യക്തമാക്കി. പൊതുജന മധ്യത്തിൽ നിൽക്കുമ്പോൾ നോട്ടങ്ങൾ അസഹനീയമാണെന്നും എന്റെ സ്വകാര്യത അവസാനിച്ചുവെന്ന് മനസ്സിലാക്കുന്നെന്നും മിയ പറഞ്ഞു. 

2015 ൽ മൂന്നു മാസക്കാലമാണ് മിയ പോൺ വീഡിയോകളിൽ അഭിനയിച്ചത്. ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ട വീഡിയോ ലോക വ്യാപക ശ്രദ്ധ നേടി. ഭീകര സംഘടനായ ഐ എസിന്റെ ഭീഷണിയെ തുടർന്നാണ് മിയ അഭിനയം നിർത്തുന്നത്.

Readers Comment

Add a Comment