Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭാര്യയുടെ ശരീരത്തില്‍ എത്ര മറുകുണ്ട്? പി.എസ്.സി ചോദ്യപ്പേപ്പര്‍ കണ്ടതുപോലെ മിഴിച്ചിരിക്കേണ്ട. സംഭവം അറിഞ്ഞുകൂടാ, അല്ലേ? ടെന്‍ഷനടിക്കാതെ ഒന്നോര്‍ത്തു നോക്കൂ: ഈ അണ്ഡകടാഹത്തില്‍ നമ്മുടേതു മാത്രമായ സ്ത്രീപ്രദേശമാണ് ഭാര്യാശരീരം. അതില്‍ എവിടെയെല്ലാം എന്തെല്ലാം സൃഷ്ടിവിശേഷങ്ങളുണ്ടെന്ന് അറിഞ്ഞിരിക്കണ്ടേ?
കാക്കപ്പുള്ളിയുടെ കാര്യം പറഞ്ഞെന്നേയുള്ളൂ. ഇതു കേട്ട് ഓടിപ്പിടച്ച്, ഓഫീസില്‍ നിന്ന് ഹാഫ്‌ഡേ ലീവുമെടുത്ത്, വീട്ടില്‍ച്ചെന്ന് കിടപ്പുമുറിയുടെ കതകു കുറ്റിയിട്ട്, ശ്രീമതിയെ വസ്ത്രവിഹീനയാക്കി മുന്നില്‍ പിടിച്ചുനിര്‍ത്തി കാല്‍ക്കുലേറ്ററുമായി കണക്കെടുക്കാനിരിക്കണ്ട. ഇണയുടെ ശാരീരിക പ്രത്യേകതകളും, ലൈംഗികമായ ഇഷ്ടാനിഷ്ടങ്ങളും, സെക്‌സിലെ ആസ്വാദനശേഷിയും, ലൈംഗികവികാരം എത്ര സമയം പിടിച്ചുനിര്‍ത്താനാകുമെന്ന കപ്പാസിറ്റി റേറ്റുമൊക്കെ കിറുകൃത്യമായി അറിഞ്ഞിരിക്കണം- അത്രയേ ഉദ്ദേശിച്ചുള്ളൂ.
ഇതൊന്നും ഒരു ചോദ്യോത്തര വേളയിലെന്നതു പോലെ ഇണയോട് ചോദിച്ചറിയാനുള്ളതല്ല. അനുഭവം കൊണ്ട് പഠിക്കണം. പുരുഷന്മാര്‍ക്കു പ്രിയങ്കരമായ പല ലൈംഗികക്രിയകളും ചില സ്ത്രീകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. സെക്‌സില്‍ ഒന്നും പാപമോ അശ്ലീലമോ അല്ലെങ്കിലും ഇണയെ അതിനു നിര്‍ബന്ധിക്കരുത്. പകരം, അവരുടെ സ്വകാര്യമായ ചില ഇഷ്ടങ്ങള്‍ കാണും. അത് പരമാവധി എക്‌സ്പ്‌ളോര്‍ ചെയ്യുക.
ഭാര്യയ്ക്ക് ലൈംഗികവികാരം കൂടുതലാണെന്ന പരാതിയുമായി രഹസ്യമായി ഡോക്ടറെ കാണാന്‍ ചെല്ലുന്ന ചില കോന്തന്‍ ഭര്‍ത്താക്കന്മാരുണ്ട്. അതില്‍ ആഹ്‌ളാദിക്കുകയല്ലേ വേണ്ടത്? പക്ഷേ, ഇണയെ ആവേശത്തിന്റെ കൊടുമുടി കയറ്റി, ഇനി മതി... എന്നു പറയിക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടാകണം. മറ്റൊന്നു കൂടി ശ്രദ്ധിക്കണം: ജോലി നാട്ടില്‍ത്തന്നെ മതി. അതും, ഡെയിലി രാത്രി വീട്ടിലെത്താന്‍ പാകത്തില്‍!
പങ്കാളിയുടെ ലൈംഗികാവേശം ഒരു പാപമല്ല. അത് വേലിചാടുന്നത്, പരിചയപ്പെടുന്നവരുമായെല്ലാം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന വിചിത്ര മനോരോഗമായി മാറുമ്പോഴാണ്. അവരെ ഭരിക്കുന്നത് വിശുദ്ധമായ സെക്‌സ് അല്ല. പൂര്‍വാനുഭവങ്ങളുമായി ബന്ധമുള്ളതും, എന്തിനോടോ പ്രതികാരമനോഭാവം പുലര്‍ത്തുന്നതുമായ മനോനിലയാണ്. പലരുമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആനന്ദത്തിന് ലൈംഗികതയുമായി ബന്ധമില്ല, അത് ശമിപ്പിക്കുന്നത് അവരുടെ ഉപബോധമനസ്സിലെ പ്രതികാര തൃഷ്ണയെയാണ്. അതിന് ചികിത്സ തന്നെ വേണം.
സെക്‌സിലെ ഒന്നാം പാഠം തന്നെ, പരസ്പരം അറിയുക എന്നതാണ്. ചോദിച്ചും പറഞ്ഞും വീട്ടുവിശേഷങ്ങളും വ്യക്തി താത്പര്യങ്ങളും ഒരു പരിധി വരെ അറിയാം. ഈ വിഷയം അങ്ങനെ അക്കമിട്ട് ചോദിക്കാന്‍ പറ്റുന്നതല്ലല്ലോ. കണ്ടും കേട്ടും മണത്തും രുചിച്ചും അനുഭവിച്ചും അറിയണം. പരസ്പരം മറയില്ലാതെ എല്ലാം പങ്കുവയ്ക്കാന്‍ കഴിയണമെങ്കില്‍, ഇരുവരും തമ്മില്‍ അത്രയും മാനസിക ഐക്യം വേണം. അതിനു വേണ്ടത് പ്രണയവും വിശ്വാസവുമാണ്. രണ്ടിനും നിങ്ങള്‍ തന്നെ വിചാരിക്കണം.
ഇണയുടെ ശരീരം ആദ്യമായി നിങ്ങള്‍ക്കു മുന്നില്‍ അനാവൃതമാക്കപ്പെടുമ്പോള്‍, പുതിയ ഏതോ ഭൂഖണ്ഡം കണ്ടതുപോലെ വണ്ടറടിച്ച് നില്‍ക്കരുത്. ഓരോരോ പ്രദേശമായി വെളിപ്പെടുന്ന വേളയില്‍ത്തന്നെ ഒരു പിശുക്കുമില്ലാതെ അഭിനന്ദിക്കുകയും, അതിന്റെ സൗന്ദര്യവിശേഷത്തെ പ്രശംസിക്കുകയും വേണം. ചില ശരീരഭാഗങ്ങളുടെ ആകൃതിവ്യതിയാനമോ സ്ഥൂലസ്ഥിതിയോ ഒക്കെ കണ്ട് ആദ്യമേ കേറി പരിഹസിക്കരുത്. അത് ഇണ സഹിക്കില്ല. പരിഹാസമെന്ന് തോന്നിക്കാത്ത മട്ടില്‍ ചില പ്രയോഗങ്ങളൊക്കെ ആകാമെന്നു മാത്രം.
ആസ്വദിക്കുമ്പോള്‍ അതിന് മുന്‍ഭാഗം മാത്രം തിരഞ്ഞെടുത്താല്‍ പോരാ. ടു ഡിയും ത്രീ ഡിയും പോരാ, എല്ലാ ഡയമന്‍ഷനിലും ഇണയുടെ രൂപവിശേഷം കണ്ടറിയണം. ഏതു സ്ത്രീയും ഏറ്റവും സ്‌നേഹിക്കുന്നത് സ്വന്തം ശരീരത്തെയാണെന്ന് മനസ്സിലാക്കണം. അതിനെ പരിഹസിക്കുന്നതോ അപഹസിക്കുന്നതോ അവര്‍ക്കു സഹിക്കില്ല. അതുകൊണ്ട് ആവോളം പ്രശംസ, ആവോളം ആസ്വാദനം, ആവോളം പ്രണയം... സ്വന്തം ശരീരം പങ്കാളിക്ക് ആനന്ദദായകമാണെന്ന് ബോദ്ധ്യപ്പെട്ടാല്‍പ്പിന്നെ ഇണ ഏതു സര്‍ക്കസിനും വഴങ്ങും. കാരണം, പങ്കാളിയെ സ്വന്തം ശരീരം കൊണ്ട് അങ്ങേയറ്റം ആനന്ദിപ്പിക്കുകയെന്നത് ഏതു ഭാര്യയ്ക്കും അഭിമാന വിഷയമാണ്.
പെണ്ണുകാണല്‍ വേളയില്‍ത്തന്നെ കക്ഷിയുടെ ശരീരവര്‍ണം നിങ്ങള്‍ക്കറിയാം. അതുകൊണ്ട്, വിവാഹശേഷം ആ വിഷയത്തില്‍ പരാമര്‍ശം അധികം വേണ്ട. വെളുപ്പാണെങ്കില്‍ അതാണ് അഴകെന്നും, കറുപ്പാണെങ്കില്‍ ഏഴഴകെന്നും, ഇരുനിറമാണെങ്കില്‍ വികാരോദ്ദീപകമെന്നും വിചാരിച്ചേക്കണം. വേറെ ചോയ്‌സ് ഇല്ലല്ലോ. നിറം നോക്കേണ്ടാത്ത സ്ഥിതിക്ക് രൂപത്തിലേക്ക് പ്രവേശിക്കാം.
എല്ലാ സ്ത്രീശരീരവും രൂപഭദ്രതയില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന് വാശിപിടിക്കരുത്. കണ്ണ്, മൂക്ക്, ചുണ്ട്, ചെവികള്‍, കഴുത്ത് ഇവയുടെയൊക്കെ വലുപ്പവും ആകൃതിയും വ്യത്യാസപ്പെട്ടിരിക്കും. ആകെ മുഖരൂപത്തിനും ശരീരാകൃതിക്കും ചേര്‍ന്നുനില്‍ക്കണമെന്നു മാത്രം. സ്തനങ്ങള്‍, വയര്‍, ഇടുപ്പ്, നാഭീഭാഗം, ജഘനഭാഗം ഇവയുടെയൊക്കം ആകൃതിയും പ്രകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമാണ്. പൊതുവായ ആരോഗ്യസ്ഥിതിയും പാരമ്പര്യവും ഭക്ഷണക്രവുമൊക്കെ അനുസരിച്ച് അളവുകള്‍ വ്യത്യാസപ്പെടും. ഇതൊന്നും ചോദിച്ച് വിവാഹം കഴിക്കാനാകാത്തതുകൊണ്ട് ഇവയെ എങ്ങനെ നന്നായി ആസ്വദിക്കാമെന്നും സെക്‌സില്‍ ഉപയോഗിക്കാമെന്നും മാത്രം നോക്കിയാല്‍ മതി.
സ്ത്രീശരീരം പഠിക്കാന്‍ പുറപ്പെടുന്നത് ഒരു സമുദ്രസഞ്ചാരം പോലെയാണ്. യാത്ര തുടങ്ങി കുറച്ചങ്ങോട്ടു ചെല്ലുമ്പോഴേ നമുക്ക് കടലിന്റെ യഥാര്‍ത്ഥ സൗന്ദര്യം പിടികിട്ടൂ. സമുദ്രത്തിന്റെ ഗന്ധമറിയൂ. വിസ്തൃതിയും ആഴവും അറിയൂ. അതുവരെ കാണാത്ത ദ്വീപുകള്‍, കടല്‍ച്ചുഴികള്‍, ഇടയ്ക്ക് പൊങ്ങിച്ചാടുന്ന മത്സ്യങ്ങള്‍.... കടല്‍ അങ്ങനെ നീണ്ടുപരന്നു കിടക്കും. സമുദ്ര പര്യവേഷകാ... കാഴ്ചകള്‍ കാണാന്‍ ഒരുങ്ങിക്കോളൂ.
23.67°C








