Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:52 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചുവെളുപ്പാന്‍കാലത്ത് ഭാര്യ നിങ്ങളെ കിടക്കയില്‍ നിന്ന് കുത്തിയെഴുന്നേല്‍പ്പിച്ച് നടക്കാന്‍ പറഞ്ഞുവിടുന്നെങ്കില്‍, ഇനി അതു കേള്‍ക്കരുത്! പകരം, ഭാര്യയെ കെട്ടിപ്പുണര്‍ന്ന് ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞുകൊടുക്കണം: വയര്‍ കുറയാന്‍ അതിനേക്കാള്‍ നല്ല വഴി രാവിലത്തെ സെക്‌സ് ആണ്. സെക്‌സിനെ വികാരശമനത്തിനുള്ള ശാരീരികപ്രക്രിയ എന്നതിനപ്പുറം എല്ലാ ശാരീരിക പേശികള്‍ക്കും ഊര്‍ജ്ജസ്വലത സമ്മാനിക്കുന്ന വ്യായാമമായി അധികമാരും പരിഗണിക്കാറില്ല. എങ്കില്‍ ഇനി അതു പോരാ, പ്രത്യേകിച്ച് വ്യായാമത്തിന് സമയം കണ്ടെത്താനാവാതെ വിഷമിക്കുന്നവര്‍ ഈ ട്രിക്ക് ഒന്നു പരീക്ഷിച്ചുനോക്കണം. എന്നു കരുതി, എല്ലാ ദിവസവും അലാറം വച്ച് ഉണര്‍ന്ന് അനുഷ്ഠാനം പോലെ സെക്‌സ് നിര്‍വഹിക്കണമെന്നല്ല- കഴിയുന്നത്ര ദിവസം, കഴിയുന്നത്ര ദൈര്‍ഘ്യത്തില്‍, കഴിയുന്നത്ര ആസ്വദിച്ച്.... ശരീരത്തിലെ കൊഴുപ്പു മാത്രമല്ല മനസ്സിലെ സംഘര്‍ഷവും അകലും. സന്ധിവേദനയും നടുവേദനയും തലവേദനയും നിങ്ങള്‍ തന്നെ മറക്കും. ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ എക്‌സര്‍സൈസ് എന്ന നിലയില്‍ സെക്‌സ് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് അമേരിക്കയിലെ ഒരു സംഘം ലൈംഗിക ശാസ്ത്രജ്ഞര്‍. അവര്‍ കണ്ടു പിടിച്ച കാര്യങ്ങള്‍ അമ്പരപ്പിക്കുന്നത്. നിങ്ങള്‍ പങ്കാളിയുമൊത്ത് സെക്‌സില്‍ ഏര്‍പ്പെടുന്ന ഓരോ മിനിട്ടിലും അഞ്ചു കലോറി ഊര്‍ജ്ജം ഉപയോഗിക്കപ്പെടുന്നു. അതായത്, ചെറിയൊരു പ്രഭാത നടത്തത്തിനിടെ ഇതേ സമയദൈര്‍ഘ്യത്തില്‍ വിനിയോഗിക്കപ്പെടുന്നതിലും അധികം. പക്ഷേ, വ്യായാമത്തില്‍ എന്നതു പോലെതന്നെ ഒറ്റയടിക്ക് ശരീരത്തിലെ കൊഴുപ്പു മുഴുവന്‍ ഉരുക്കിക്കളയാമെന്നു വിചാരിക്കരുത്. കാരണം, ഇതു നിങ്ങള്‍ ഒറ്റയ്ക്കു ചെയ്യുന്ന വ്യായാമമല്ല. പങ്കാളിയുടെ ഫിറ്റ്‌നെസ്, മാനസിക താത്പര്യം, ലൈംഗിക ഉണര്‍വ്, ലൈംഗികാസ്വാദന ശേഷി.... ഇതെല്ലാം വിഷയമാണ്. വിഷയം നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും ഫലം. ലൈംഗിക ബന്ധം മാനസിക സംഘര്‍ഷം കുറയ്ക്കുമെന്നത് നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്. എങ്കില്‍, ആഹ്‌ളാദകരമായ മറ്റു ചില ഫലങ്ങള്‍ കൂടി കേട്ടോളൂ: 1. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. 2. പ്രോസ്‌റ്റേറ്റ് കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കും. 3. ശാരീരിക വേദനകള്‍ക്ക് മറുമരുന്നാകും. 4. സുഖകരവും സുന്ദരവുമായ ഉറക്കം നല്‍കും. അപ്പോള്‍ ഭാര്യ ചോദിക്കും, അവര്‍ക്കു മാത്രമായി എന്തു പ്രയോജനമെന്ന്. അപ്പോള്‍ പറഞ്ഞുകൊടുക്കണം: 1. ബ്‌ളാഡര്‍ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും. 2. നടുവേദനയും കാല്‍മുട്ടു വേദനയും കുറയും. 3. തലവേദന മാറും. 4. പെല്‍വിക് ഫ്‌ളോര്‍ പേശികള്‍ക്ക് വ്യായാമത്തേക്കാള്‍ മുറുക്കം നല്‍കും. 5. യോനീഭാഗത്തിന്റെ ഇലാസ്തികത വര്‍ദ്ധിക്കുന്നതിലൂടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴത്തെ മുറുക്കവും വേദനയും ഇല്ലാതാകും. പുരുഷന്മാരിലും സത്രീകളിലും ഹൃദയാഘാത സാദ്ധ്യത കുറയ്ക്കാനും സെക്‌സ് സഹായിക്കും. പക്ഷേ, കടുത്ത ഹൃദ്രോഗികള്‍ ക്ഷമിക്കണം. കാരണം, ലൈംഗിക ബന്ധത്തില ഏര്‍പ്പെടുമ്പോള്‍ രക്തചംക്രമണവേഗം വര്‍ദ്ധിക്കും. ലൈംഗികാവയവങ്ങളിലേക്കു മാത്രമല്ല, മൊത്തം ശരീരഭാഗങ്ങളിലേക്ക് അധികം രക്തമെത്തിക്കാന്‍ ഹൃദയത്തിന് ശരിക്കും അദ്ധ്വാനിക്കേണ്ടിവരും. ഹൃദ്രോഗികള്‍ ഡോക്ടറോടു ചോദിച്ചിട്ടു മതി, ഇത്തരം ഓവര്‍ഡ്യൂട്ടി ഹൃദയത്തിനു ചുമത്തുന്നത്. അധിക രക്തസമ്മര്‍ദ്ദമുള്ള പലരും ആദ്യഘട്ടത്തില്‍ മരുന്നു കഴിക്കാന്‍ മടിക്കുന്നതിന് ഒരു കാരണം, ഒരിക്കല്‍ കഴിച്ചുതുടങ്ങിയാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ മരുന്നുകള്‍ പിന്നീട് ജീവിതകാലം മുഴുവന്‍ തുടരേണ്ടിവരും എന്നതുകൊണ്ടാണ്. ഭക്ഷണക്രമം നിയന്ത്രിച്ചും, അച്ചടക്കമുള്ള ഭക്ഷണരീതി ശീലിച്ചും, കൊഴുപ്പു കലര്‍ന്ന ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയും, വ്യായാമം പതിവാക്കിയും രക്തസമ്മര്‍ദ്ദ നിരക്ക് സ്വാഭാവികമായി കുറച്ചുകൊണ്ടുവരാനായിരിക്കും ശ്രമം. അക്കൂട്ടത്തില്‍ ഇനി സെക്‌സ് കൂടിയാകാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ. അത് ഒട്ടും അധികമല്ല. ആരോഗ്യം ക്ഷയിക്കുമെന്നൊക്കെ പങ്കാളി നിങ്ങളെ പറഞ്ഞു പേടിപ്പിച്ചെന്നിരിക്കും. പേടിക്കരുത്. ആരോഗ്യകരമായ ലൈംഗികതയാണെങ്കില്‍ മാസത്തില്‍ ഇരുപതു തവണ വരെ എന്നത് ഒട്ടും അസാധാരണമല്ല. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീശരീരത്തിന് ഒരു പ്രത്യേകതയുണ്ട്. യോനീഭാഗത്തിന് ഉത്തേജനം ലഭിച്ചാല്‍ മതി, നേരത്തേ പറഞ്ഞ പ്രയോജനങ്ങളെല്ലാം കിട്ടും. പക്ഷേ, നൂറില്‍ 95 പേര്‍ക്കും സെക്‌സ് എന്നാല്‍ പ്രവേശനം മാത്രമാണ്. പ്രവേശനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം നിര്‍ഗമനവും നടക്കും. അതോടെ ശൂ.... കാറ്റു പോയ ബലൂണ്‍ പോലെ തളര്‍ന്നുപോകും. വ്യായാമത്തിന്റെ പ്രയോജനം കിട്ടണമെങ്കില്‍ സെക്‌സിന്റെ സമയം പരമാവധി ദീര്‍ഘിപ്പിച്ച് കൊണ്ടുപോകണം. അതൊരു കലയാണ്, കായികപ്രവൃത്തിയല്ല. ആ കല എവിടെനിന്ന് പഠിക്കും? പഠിക്കാം.... വരും ലക്കങ്ങളിലെ എക്‌സ് ഫാക്ടര്‍ ശ്രദ്ധിക്കുക.

Readers Comment

Add a Comment