Forecast Weather using OpenWeatherMap with PHP

Kerala

  • Friday 7:27 pm
  • 15th May, 2026
  • Light Rain
29.82°C29.82°C
  • Humidity: 92 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അകാലത്തില്‍ പൊലിഞ്ഞ ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന ചിത്രം 'ദില്‍ ബേച്ചാര' ഇന്ന് ഹോട്ട് സ്റ്റാറില്‍ റിലീസ് ആവുകയാണ്. വൈകീട്ട് ഏഴരയ്ക്ക് ചിത്രം ലഭ്യമാകും.

പടത്തിന്റെ ആദ്യ പേര്.. 'കിസി ഓര്‍ മാന്നി'

ദില്‍ ബേചാരയ്ക്ക് ആദ്യം പേരിട്ടിരുന്നത് സിനിമയുടെ പ്രധാന കഥാപാത്രങ്ങളുടെ പേരുകള്‍ ചേര്‍ത്തുവച്ചായിരുന്നു. മാന്നി എന്നാല്‍ ഇമ്മാനുവല്‍ രാജ്കുമാര്‍ ജൂനിയര്‍ (സുശാന്ത് സിംഗ് രാജ്പുത് അവതരിപ്പിക്കുന്ന കഥാപാത്രം), കിസി എന്നുവച്ചാല്‍ കിസി ബസു (സഞ്ജന സാന്‍ഗി അവതരിപ്പിക്കുന്ന കഥാപാത്രം). പിന്നീടാണ് ദില്‍ ബേച്ചാര എന്ന് പേര് മാറ്റിയത്.

'ദ ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്' ന്റെ ഹിന്ദി റീമേക്ക്

ജോണ്‍ ഗ്രീനിന്റെ പ്രസിദ്ധമായ നോവല്‍ 'ദ ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്'ന്റെ ഹിന്ദി സിനിമാ പതിപ്പാണ് ദില്‍ ബേച്ചാര. പുസ്തകത്തിന്റെ ഹോളിവുഡ് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷൈലിന്‍ വൂഡ്ലിയും അന്‍സല്‍ ഇഗോര്‍ട്ടുമായിരുന്നു. അഗസ്റ്റസും ഹേസല്‍ ഗ്രേസും ആണ് ഇംഗ്ലീഷില്‍ കഥാപാത്രങ്ങളുടെ പേര്.

എ ആര്‍ റഹ്മാന്റെ സംഗീതം

ഓസ്‌കര്‍ ലഭിച്ച ഇന്ത്യന്‍ സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനാണ് സിനിമയ്ക്കായി സംഗീതമൊരുക്കിയത്. ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സിന്റെ ഇന്ത്യന്‍ പതിപ്പിനെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ, പ്രത്യേകിച്ചും കഥയില്‍ എത്ര മനോഹരമായി സംഗീതം ചേര്‍ത്തിരിക്കുന്നുവെന്നത് മനസിലായപ്പോള്‍ തനിക്ക് ആകാംക്ഷയായെന്ന് അദ്ദേഹം പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.

സിനിമയിലെ നായികയെ കണ്ടത്തിയത് 13ാം വയസില്‍

ഹിന്ദി മീഡിയത്തിലും റോക്ക് സ്റ്റാറിലും അഭിനയിച്ച സഞ്ജനയെ പ്രേക്ഷകര്‍ മറന്നുകാണാന്‍ ഇടയില്ല. ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്ക് സ്റ്റാറിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു മുകേഷ് ഛാബ്ര. സ്‌കൂളിലെ നാടക സംഘത്തിലാണ് മുകേഷ് സഞ്ജനയെ ശ്രദ്ധിച്ചത്. പത്ത് കൊല്ലത്തിന് ശേഷം ഇദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ സഞ്ജന നായികയായത് മറ്റൊരു ശ്രദ്ധേയമായ കാര്യം.


സിനിമയുടെ ടൈറ്റില്‍ ട്രാക്ക് ചിത്രീകരിച്ചത് ഒറ്റ ഷോട്ടില്‍

സിനിമയുടെ വൈറലായ ടൈറ്റില്‍ ട്രാക്കിന്റെ ദൃശ്യങ്ങളില്‍ സുശാന്ത് സിംഗ് രാജ്പുത് ആണ് ചുവട് വച്ചത്. അത് ചിത്രീകരിച്ചതാകട്ടെ ഒറ്റ ഷോട്ടിലും. പാട്ട് കൊറിയോഗ്രഫി ചെയ്തത് ഫറാ ഖാന്‍ ആണ്. അതിനവര്‍ പ്രതിഫലം വാങ്ങിച്ചില്ല. കൂടാതെ സുശാന്തിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം പ്രോത്സാഹനമായി നല്‍കുകയും ചെയ്തു. പാട്ടിന് നിരവധി ആരാധകരാണ് സോഷ്യ മിഡിയയിലുള്ളത്.

ദില്‍ ബേച്ചാരയില്‍ സെയ്ഫ് അലി ഖാനും അതിഥി കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം മെയ് 8ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു.

Readers Comment

Add a Comment