Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി വിദ്യാ ബാലൻ ഇപ്പോൾ വരാനിരിക്കുന്ന 'ശകുന്തള ദേവി' എന്ന ചിത്രത്തിന്റെ പ്രമോഷൻ രംഗത്താണ്. ചിത്രത്തിന്റെ ഇ-പ്രൊമോഷനുകൾക്കായി ചന്ദേരി സൽവാർ കമീസ് ആണ് തെരഞ്ഞെടുത്തത് . ഓർഗാനിക് ഇൻഡിഗോ നിറങ്ങളിൽ നിന്ന് നിർമ്മിച്ച വസ്ത്രം ധരിച്ച മൂന്ന്  ചിത്രങ്ങളാണ് പ്രൊമോഷന്റെ ഭാഗമായി  ഇൻസ്റ്റാഗ്രാമിൽ   പോസ്റ്റ് ചെയ്തത്      “ശകുന്തളദേവിക്കുള്ള ഇ-പ്രൊമോഷനുകൾ 31-7-2020 തീയതികളിൽ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കും,” വിദ്യാബാലൻ ഇൻസ്റ്റയിൽ കുറിച്ചത് .

#"വോക്കൽ ഫോർ ലോക്കൽ "എന്ന ഹാഷ് ടാഗോടു കൂടിയാണ്  വിദ്യ ബാലൻ തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് പറഞ്ഞത് . നെയ്ത ചന്ദേരി സിൽക്കിലാണ് സാരിയുടെ പിറവി എന്നും വിദ്യ ബാലൻ കൂട്ടിച്ചേർത്തു .

 യഥാർത്ഥ ജീവിതത്തിലെ 'ഹ്യൂമൻ കമ്പ്യൂട്ടർ' അല്ലെങ്കിൽ 'മെന്റൽ കാൽക്കുലേറ്റർ' - ശകുന്തള ദേവി -  വിരൽത്തുമ്പിൽ അവിശ്വസനീയമാംവിധം വേഗത്തിൽ കണക്കുകൂട്ടലുകൾ നടത്തിയതിൽ പ്രശസ്തയായ 'ശകുന്തള ദേവി'.യുടെ ജീവിത കഥയാണ് വിദ്യാബാലൻ അഭിനിയിക്കുന്നത് .
 ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആമസോൺ പ്രൈം വീഡിയോയിൽ  ജൂലൈ 31 ന് ചിത്രം   പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. 

Readers Comment

Add a Comment