Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


നെറ്റ്ഫ്ളിക്സ് നിര്‍മിക്കാനിരുന്ന തുര്‍ക്കിഷ് ഒറിജിനല്‍ സീരീസ് ഈഫ് ഓണ്‍ലിയുടെ നിര്‍മാണം പിന്‍വലിച്ചു. നെറ്റ്ഫ്ളിക്സ് ആണ് തീരുമാനം അറിയിച്ചത്.
സീരിസിന്റെ തിരക്കഥയിലുള്ള ഗേ കഥാപാത്രത്തിനെതിരെ തുര്‍ക്കി അധികൃതര്‍ വിമര്‍ശനമുന്നയിക്കുകയും സെന്‍സര്‍ഷിപ്പ് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് നെറ്റ്ഫ്ളിക്സിന്റെ തീരുമാനം. തുര്‍ക്കി പ്രൊഡക്ഷന്‍ ഹൗസായ അയ് യാപിമാണ്  സീരീസ് നിര്‍മ്മിക്കാനിരുന്നത്.

തിരക്കഥയിലെ അഞ്ച് കഥാപാത്രങ്ങളിലൊരാള്‍ ഗേ ആണെന്നും ഈ ഭാഗം ഉള്‍പ്പെടെ സീരീസിന്റെ നിര്‍മാണം തുര്‍ക്കിയില്‍ അനുവദിക്കില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ നെറ്റ്ഫ്ളികസ് ഈ തിരക്കഥയിലെ ഈ ഭാഗം മാറ്റാന്‍ വിസമ്മതിക്കുകയും സീരീസിന്റെ നിര്‍മാണം വേണ്ടെന്നു വെക്കുകയുമായിരുന്നു. അതേ സമയം സീരീസിന്റെ ഇതുവരെയുള്ള പ്രി പ്രൊഡക്ഷന്‍ ചെലവുകളെല്ലാം നെറ്റ്ഫ്ളിക്സ് നല്‍കും.

അതേ സമയം തുര്‍ക്കിയില്‍ നിര്‍മ്മിക്കുന്ന മറ്റ് സീരീസുകളുടെ പ്രവര്‍ത്തനം തുടരുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ അഞ്ച് തുര്‍ക്കിഷ് ഒറിജിനല്‍ സീരീസുകളാണ് നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്നത്. ഇവയുടെ നിര്‍മാണം പല ഘട്ടത്തിലാണ്.

 

Readers Comment

Add a Comment