Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ഇടവേളക്ക് ശേഷം ചൈനയില്‍ സിനിമാ തീയറ്ററുകള്‍ തുറന്നു. കൊവിഡ് ഭീതി താരതമ്യേന വളരെ കുറഞ്ഞ ഷാങ്ഹായ്, ഹാങ്ഷൂ തുടങ്ങിയ സ്ഥലങ്ങളിലെ തീയറ്ററുകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് തീയറ്ററിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സിനിമ കാണാനെത്തുന്നവര്‍ മുഖാവരണം ധരിക്കേണ്ടത് നിര്‍ബന്ധമാണ്.

കഴിഞ്ഞ 14 ദിവസങ്ങളിലായി ഒരു പുതിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ചൈനീസ് തലസ്ഥാനം ബീജിങിലെ തീയറ്ററുകളും തുറക്കാനൊരുങ്ങുകയാണ്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, കായിക മത്സരങ്ങള്‍, സിനിമാ ശാലകള്‍ തുടങ്ങി ആളുകള്‍ ഒരുമിച്ച് കൂടുന്ന ഇടങ്ങള്‍ സാവധാനത്തില്‍ തുറക്കാനാണ് ചൈനയുടെ നീക്കം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തു കൊണ്ട് വരും ദിവസങ്ങളില്‍ ചൈന സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. നിലവില്‍ ഷിന്‍ജിയാങില്‍ മാത്രമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു. 6,04,963 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം 14.42 കോടി കടന്നു. 14,427,734 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. അതേസമയം, 86 ലക്ഷം പേര്‍ രോഗമുക്തി നേടി. 8,618,105 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

Readers Comment

Add a Comment