Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമയൊരുങ്ങുന്നു.  വിജയ് ശേഖര്‍ ഗുപ്ത നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടിക് ടോക്കിലൂടെ പ്രശസ്തനായ സച്ചിന്‍ തിവാരിയാണ് ചിത്രത്തില്‍ നായകനാകുന്നത്. സുശാന്തുമായുള്ള മുഖ സാദൃശ്യം കൊണ്ട് ശ്രദ്ധേയനാണ് സച്ചിന്‍ തിവാരി.

സൂയിസയ്ഡ് ഓര്‍ മര്‍ഡര്‍? എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് വിജയ് ശേഖര്‍ ഗുപ്തയാണ് ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. 

ഒരു ചെറിയ നഗരത്തില്‍ നിന്നുള്ള പയ്യന്‍ സിനിമാ മേഖലയില്‍ താരമാകുന്നു. ഇതാണ് അദ്ദേഹത്തിന്റെ യാത്ര . സച്ചിന്‍ തിവാരിയെ പരിചയപ്പെടുത്തുന്നു- വിജയ് ശേഖര്‍ ഗുപ്ത കുറിച്ചു.

സുശാന്ത് ആത്മഹത്യ ചെയ്തത് നമുക്കെല്ലാം ഞെട്ടല്‍ ആയിരുന്നു. പക്ഷെ ഇത് പുതിയ സംഭവമല്ല. സിനിമ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഇവിടെ എത്തുന്ന പല അഭിനേതാക്കളും സിനിമകളൊന്നും ലഭിക്കാതെ എല്ലാം ഉപേക്ഷിച്ച് പോകുന്നു. പലരും ഈ വഴിയിലൂടെ പോകുന്നു, ചിലര്‍ അവരുടെ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടുന്നു. അതിനാല്‍, ബോളിവുഡില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത ചെറിയ പട്ടണങ്ങളില്‍ നിന്നുള്ള അഭിനേതാക്കള്‍ എങ്ങനെയൊക്കെ കഷ്ടപ്പെടുന്നു എന്ന കഥ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു- സിനിമയെ കുറിച്ച് വിജയ് ശേഖര്‍ ഗുപ്ത പറയുന്നു. 

അതേസമയം ചിത്രത്തെ കുറിച്ച് അറിയിച്ചതിനു പിന്നാലെ സുശാന്ത് സിംഗിനോട് സാമ്യമുള്ള സച്ചിന്‍ തിവാരിയുടെ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

Readers Comment

Add a Comment