Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അകാലത്തില്‍ പൊലിഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ദില്‍ ബേച്ചാര സിനിമയിലെ ഗാനത്തിന്റെ വിഡിയോ പ്രേക്ഷകരുടെ മനംകവരുന്നു. ശ്രേയാ ഘോഷാലിന്റെയും മോഹിത് ചൗഹാന്റെയും ശബ്ദത്താല്‍ മനോഹരമായൊരു മെലഡിയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 'താരേ ഗിന്‍' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു. ചിത്രത്തിലെ ഈണങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനം എഴുതിയിരിക്കുന്നത്.
യൂട്യൂബില്‍ പാട്ടിന് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകളിലും സുശാന്തിന്റെ അകാലത്തിലുള്ള വേര്‍പാടിലുണ്ടായ ദുഃഖം ആരാധകര്‍ പ്രകടിപ്പിച്ചു. രണ്ട് കോടിയിലധികം പേരാണ് പാട്ട് ഇതുവരെ കണ്ടത്. രണ്ട് ദശലക്ഷത്തിലധികം ലൈക്കുകളും പാട്ടിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയിലറിന് യൂട്യുബില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ സോംഗിനും വളരെ നല്ല വരവേല്‍പ്പാണ് ലഭിച്ചത്.
ക്യാന്‍സര്‍ ബാധിതരായ രണ്ട് പേരുടെ പ്രണയമാണ് ദില്‍ ബേച്ചാരയുടെ ഇതിവൃത്തം. കിസി ബാസു എന്ന നായികാ കഥാപാത്രമായി സഞ്ജന സംഗിയും മാനി എന്ന നായക കഥാപാത്രമായി സുഷാന്ത് സിംഗും ചിത്രത്തില്‍ എത്തുന്നു. ജോണ്‍ ഗ്രീന്‍ എഴുതിയ ബെസ്റ്റ് സെല്ലര്‍ നോവല്‍ 'ദി ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാഴ്‌സ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
നോവലിനെ ആധാരമാക്കി നോവലിന്റെ അതേ പേരില്‍ മുന്‍പ് ഇറങ്ങിയ ഹോളിവുഡ് സിനിമ വന്‍ വിജയമായിരുന്നു. മുകേഷ് ഛബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ദില്‍ ബേച്ചാര. നായിക സഞ്ജന സംഗിയും പുതുമുഖം ആണ്. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വരുന്ന 24ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസാവുക. സുശാന്തിന് ആദരവായി സിനിമയുടെ സൗജന്യമായി കാണാന്‍ സാധിക്കും.
23.68°C








