Forecast Weather using OpenWeatherMap with PHP

Kerala

  • Friday 3:41 am
  • 26th April, 2024
  • Broken Clouds
27.82°C27.82°C
  • Humidity: 95 %
  • Wind: 0.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 1992ല്‍ പുറത്തിറങ്ങിയ ജോണി വാക്കര്‍. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ രഞ്ജിതയായിരുന്നു നായിക. ജോണി വര്‍ഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജില്‍ വീണ്ടും പഠിക്കാന്‍ വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം ജീത്ത് ഉപേന്ദ്രയായിരുന്നു മമ്മൂട്ടിയുടെ അനിയനായി അഭിനയിച്ചത്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു. ജോണിയുടെ സന്തത സഹചാരിയായ കുട്ടപ്പായി. ജോണിയുടെ മരണശേഷം ജോണി ഇവിടെ ജീവിക്കുന്നു ബോര്‍ഡ് എസ്റ്റേറ്റിന് പുറത്ത് തൂക്കിക്കൊണ്ട് നിറകണ്ണുകളോടെ നില്‍ക്കുന്ന കുട്ടപ്പായിയില്‍ ആണ് ജോണി വാക്കറിന്റെ ക്ലൈമാക്‌സ്.

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുട്ടപ്പായി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസില്‍ ജോണിവാക്കറിലെ കുട്ടപ്പായി ഇപ്പോഴെവിടെയാണെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. ആ കഥാപാത്രം ചെയ്ത നടന്‍ ആരാണെന്നും ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നുമായിരുന്നു അന്വേഷണങ്ങള്‍. ഒടുവില്‍ ജോണിച്ചായന്റെ കുട്ടപ്പായിയെ സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തുകയും ചെയ്തു.

തമിഴ്‌നാട് സ്വദേശിയായ നീലകണ്ഠന്‍ നടരാജനായിരുന്നു കുട്ടപ്പായി ആയി എത്തിയത്. ഇപ്പോള്‍ ജപ്പാനില്‍ ഡാന്‍സ് മാസ്റ്ററായി ജോലി ചെയ്യുകയാണ് താരം. 1991ല്‍ മലയാള സിനിമയില്‍ അഭിനയിച്ച കാര്യം നീലകണ്ഠനും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

കുട്ടപ്പായി എന്ന കഥാപാത്രത്തെ ആസ്പദമാക്കി ജോണി വാക്കര്‍ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് ജയരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോണി വാക്കര്‍ എന്ന സിനിമയുടെ ക്ലൈമാക്സില്‍ തന്റെ ഫാമിന്റെ താക്കോല്‍ കുട്ടപ്പായിയെ ഏല്‍പ്പിച്ചിട്ടാണ് ജോണി പോകുന്നത്.

ജോണിയുടെ അസാന്നിധ്യത്തില്‍ കുട്ടപ്പായി അവിടെ ജീവിക്കുന്നത് എങ്ങനെയെന്നും അദ്ദേഹത്തിന്റെ യാത്ര എങ്ങനെയാകുമെന്ന ആലോചനയുമാണ് രണ്ടാം ഭാഗത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ജയരാജ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രോജക്ട് പുരോഗമിച്ചില്ല.

 

Readers Comment

Add a Comment