Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:09 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദുൽഖർ സൽമാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയ ഫാക്ടർ അടുത്ത മാസം 20 ന് തിയേറ്ററുകളിൽ എത്തും. ടെലി ഷോപ്പിംഗ് പരസ്യങ്ങളെ പരിഹസിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ ടീസർ, അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കര്‍വാന് ശേഷം ദുൽഖർ നായകനാകുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടർ. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോനം കപൂറാണ് നായിക ആയി എത്തുന്നത്. അനുജ ചൗഹാന്റെ നോവൽ ' ദി സോയ ഫാക്ടറിനെ ' ആധാരമാക്കിയാണ് ചിത്രം എത്തുന്നത്. സോയ എന്ന പെൺകുട്ടി ഇന്ത്യൻ ക്രിക്കറ്റ്ടീമിലേക്ക് എത്തുന്നതാണ് നോവലിന്റെ പ്രമേയം. ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയാണ് ദുൽഖർ എത്തുന്നത്. സിനിമയ്ക്കു വേണ്ടി താരം ഒരു മാസം കൊച്ചിയിൽ ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നു.

Readers Comment

Add a Comment