Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനപ്രിയസാഹിത്യകാരന്‍ സുധാകര്‍ മംഗളോദയം അന്തരിച്ചു. 72 വയസ്സായിരുന്നു. കോട്ടയത്തെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. നാല് സിനിമകള്‍ക്കും സീരിയലുകള്‍ക്കും കഥ എഴുതിയിട്ടുണ്ട്. വൈക്കത്തിന് അടുത്ത് വെള്ളൂരാണ് സ്വദേശം.

പി പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥയ്ക്ക് സുധാകറിന്റെ പേരിലാണ് ക്രെഡിറ്റ് നല്‍കിയിരുന്നത്. വസന്തസേന, നന്ദിനി ഓപ്പോള്‍, കളിയൂഞ്ഞാല്‍ എന്നീ സിനിമകള്‍ക്ക് കഥയെഴുതിയിട്ടുണ്ട്.

പൈങ്കിളി സാഹിത്യത്തിലൂടെ വായനക്കാര്‍ക്കിടയില്‍ സുപരിചിതനായ ഇദ്ദേഹം മനോരമ, മംഗളം വായനക്കാരുടെ പ്രിയപ്പെട്ട കഥാകാരയനായിരുന്നു.


ചിറ്റ, ചാരുലത, സുമംഗലി, പാദസരം, വെളുത്ത ചെമ്പരത്തി, താലി എന്നിവയാണ് പ്രധാന രചനകള്‍

Readers Comment

Add a Comment