Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കൊവിഡ് കാലത്തെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. 'ഉണ്ട' എന്ന മമ്മൂട്ടിച്ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, സുധി കോപ്പ തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയാണ് പൂര്‍ത്തിയായത്. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് വിവരം പങ്കുവച്ചത്.


'കോവിഡ് മഹാമാരി കാലത്തെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചു കൊണ്ട് ആരംഭിച്ച ഷൂട്ടിംഗ് ശുഭമായി പര്യവസാനിച്ചിരിക്കുന്നു എന്നത് പ്രതീക്ഷകള്‍ നല്‍കുന്ന കാര്യമാണ്. അഞ്ചാം പാതിരായ്ക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്..  ഷൈന്‍ ടോം, രജിഷ വിജയന്‍, സുധി കോപ്പ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ിഥുന്‍ മാനുവല്‍ തോമസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദ്ദേശം തള്ളിയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്നും നിര്‍മാണ ചിലവ് ചുരുക്കണമെന്നും വ്യക്തമാക്കി നിര്‍മാതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉയര്‍ന്നത്. 

ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം ആവാതെ പുതിയ സിനിമകള്‍ ചിത്രീകരിക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷൂട്ടിംഗ് മുടങ്ങിക്കിടക്കുന്ന 60ഓളം സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടേ പുതിയ സിനിമകള്‍ തുടങ്ങാവൂ എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം തള്ളി ഖാലിദ് റഹ്മന്‍ ഉള്‍പ്പെടെയുള്ളവര്‍ സിനിമകള്‍ പ്രഖ്യാപിച്ചു. മഹേഷ് നാരായണന്‍, ആഷിഖ് അബു, ഹര്‍ഷദ് തുടങ്ങിയവരൊക്കെ പുതിയ സിനിമകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

Readers Comment

Add a Comment