Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന സിനിമയിലെ ഗാനരംഗത്തിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ദില്‍ ബേചാരാ എന്ന സിനിമയിലെ ടൈറ്റില്‍ ട്രാക്കിലെ ദൃശ്യങ്ങളാണ് ഗാനത്തിന്റെ ടീസറില്‍ സോണി മ്യൂസിക് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ പൂര്‍ണ രൂപം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറങ്ങും. അഭിനയത്തോടൊപ്പം നൃത്തത്തിലും തിളങ്ങിയിരുന്നു സുശാന്ത്.


നൃത്തത്തിലൂടെ സ്റ്റേജിലെത്തിയ സുശാന്ത് പിന്നീടാണ് അഭിനയത്തിലും ഒരുകൈ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. സുശാന്തിന്റെ നൃത്തം കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. അതേസമയം ചിത്രത്തിന്റെ ട്രെയിലറിന് ലോകത്തില്‍ വച്ച് ഏറ്റവും ലൈക്കും യൂട്യൂബില്‍ ലഭിച്ചു. മാര്‍വല്‍ സിനിമാ പരമ്പരയിലെ അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിനെ മറികടന്നാണ് ദില്‍ ബേച്ചാര യൂട്യൂബില്‍ ഒന്നാമതെത്തിയത്.

Readers Comment

Add a Comment