Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ദക്ഷിണ കൊറിയയില്‍ നടക്കുന്ന സിയൂള്‍ വെബ് ഫെസ്റ്റിവലിലേക്ക് മത്സരിക്കാന്‍ മലയാളത്തില്‍ നിന്നൊരു വെബ് സീരിസ്. വൈശാഖ് റീത്ത സംവിധാനം ചെയ്ത 'എന്നും വരുന്ന ധൂമകേതു' എന്ന പേരിലുള്ള മലയാളം വെബ് സീരീസാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തില്‍ തന്റേതായ ഇടം നേടുന്നതിനായി സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ധൂമകേതു പറയുന്നത്.

ചിത്രത്തിന് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് കൃഷാന്ത് ആര്‍ കെയാണ്. 24-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ ഭാഗമായിരുന്ന വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമ സംവിധാനം ചെയ്തയാളാണ് കൃഷാന്ത്. ലോകത്തെ പലരാജ്യങ്ങളില്‍നിന്നുള്ള വെബ് സീരീസുകള്‍ പ്രദര്‍ശിപ്പിക്കുന്ന വേദിയാണ് സിയൂള്‍ ഫെസ്റ്റിവല്‍.

നന്ദിനി ഗോപാലകൃഷ്ണന്‍, സ്റ്റെഫി മരിയ രാജു, രാഹുല്‍ രാജഗോപാല്‍, ശ്രീജിത്ത് ബാബു, മിഥുന്‍ എസ് കുമാര്‍, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് ഈ വെബ് സീരിസില്‍ അഭിനയിച്ചിരിക്കുന്നത്. അജ്മല്‍ ഹസ്ബുള്ളയാണ് വെബ് സീരിസിലെ സംഗീത സവിധാനം.

Readers Comment

Add a Comment