Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവുമധികം യൂട്യൂബ് ലൈക്കുകള്‍ നേടിയ ട്രൈലറായി സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന സിനിമയായ ദില്‍ ബേച്ചാരയുടെ ട്രെയിലര്‍. മാര്‍വല്‍ സിനിമാ പരമ്പരയിലെ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിനെ മറികടന്നാണ് ദില്‍ ബേച്ചാര യൂട്യൂബില്‍ ഒന്നാമതെത്തിയത്.

ദില്‍ ബേച്ചാര ഇപ്പോള്‍ 67 ലക്ഷം ലൈക്കുകളാണ് നേടിയിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങ്് ലിസ്റ്റില്‍ ഒന്നാമതുള്ള ട്രൈലര്‍ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 50 ലക്ഷത്തിലധികം ലൈക്കുകള്‍ നേടി. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിനാവട്ടെ ആകെ 36 ലക്ഷം ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. അതേ സമയം, ആകെ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇന്‍ഫിനിറ്റി വാര്‍ തന്നെയാണ് ഇപ്പോഴും മുന്നിലുള്ളത്. 23 കോടിയിലധികം ആളുകളാണ് ഇന്‍ഫിനിറ്റി വാര്‍ ട്രെയിലര്‍ കണ്ടത്. ദില്‍ ബേച്ചാരയുടെ ട്രെയിലറിന് മൂന്നരക്കോടിയോളം വ്യൂസാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 32 മില്ല്യണ്‍ വ്യൂസ് നേടിയ ദില്‍ ബേച്ചാര അത്തരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കരസ്ഥമാക്കിയിരുന്നു.


ക്യാന്‍സര്‍ ബാധിതരായ രണ്ട് പേരുടെ പ്രണയമാണ് ദില്‍ ബേച്ചാരയുടെ ഇതിവൃത്തം. കിസി ബാസു എന്ന നായികാ കഥാപാത്രമായി സഞ്ജന സംഗിയും മാനി എന്ന നായക കഥാപാത്രമായി സുഷാന്ത് സിംഗും ചിത്രത്തില്‍ എത്തുന്നു. ജോണ്‍ ഗ്രീന്‍ എഴുതിയ ബെസ്റ്റ് സെല്ലര്‍ നോവല്‍ 'ദി ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാഴ്‌സ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നോവലിനെ ആധാരമാക്കി നോവലിന്റെ അതേ പേരില്‍ മുന്‍പ് ഇറങ്ങിയ ഹോളിവുഡ് സിനിമ വന്‍ വിജയമായിരുന്നു.


മുകേഷ് ഛബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ദില്‍ ബേച്ചാര. പുതുമുഖമായ സഞ്ജന സംഗിയാണ് നായിക. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. വരുന്ന 24ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസാവുക.

Readers Comment

Add a Comment