Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മോഹൻലാലിന്റെ വലിയ ആരാധകനാണെന്നും താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാലെന്നും വെളിപ്പെടുത്തി സൂപ്പർ താരം പ്രഭാസ്. ഏറ്റവും പുതിയ ചിത്രം സാഹോയുടെ ഔദ്യോഗിക ട്രൈലെർ റിലീസിന് എത്തിയപ്പോഴാണ് താരം മോഹൻലാലിനോടുള്ള ആരാധന വ്യക്തമാക്കിയത്. ഹൈദരാബാദിൽ വെച്ച് തങ്ങൾ കണ്ടിട്ടുണ്ടെന്നും ലാൽ സർ എന്നും ചെറുപ്പമായി ഇരിക്കുന്നുവെന്നും പ്രഭാസ് പറഞ്ഞു.പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോ ഹിന്ദി , തമിഴ്, തെലുങ്ക് ഭാഷകളിൽ ഈ മാസം 30 നു റിലീസ് ചെയ്യും. ബോളിവുഡ് താരം ശ്രദ്ധ കപൂർ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ മലയാളം ഡബ്ബിങ് പതിപ്പും ഓഗസ്റ്റ് 30 നു തന്നെ റിലീസ് ചെയ്യും.കൊച്ചിയിൽ നടന്ന ട്രൈലെർ റിലീസ് ചടങ്ങിൽ മോഹൻലാൽ , സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നടി മംമ്ത എന്നിവർ പങ്കെടുത്തു.
23.68°C








