Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:39 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഹാസ്യ താരമാണ് നടൻ ധർമജൻ ബോൾഗാട്ടി. ശ്രദ്ധേയ വേഷങ്ങളുമായി മലയാള സിനിമയിൽ സജീവമാണ് ആരാധകരുടെ സ്വന്തം ധര്‍മ്മു. ഷൂട്ടിങ് പുരോഗമിക്കുന്ന ഒമർ ലുലു ചിത്രം ധമാക്കയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അഡാര്‍ ലൗ വിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധർമജനും നിക്കി ഗൽറാണിയും അടക്കം വമ്പൻ താര നിരയാണുള്ളത്. വേറിട്ട ലുക്കിൽ വ്യത്യസ്തമായ മെയ്ക് ഓവറിലാണ് ധർമജൻ ചിത്രത്തിലെത്തുന്നത്. സഹതാരം നിക്കി ഗൽറാണിക്കൊപ്പം ഇരിക്കുന്ന ചിത്രം ധർമജൻ പോസ്റ്റ് ചെയ്തിരുന്നു. 'നിക്കിക്കൊപ്പം നിക്കറിട്ട്' എന്ന രസികൻ ക്യാപ്ഷ്യനോടെയാണ് താരം ഫെയ്‌സ്ബുക്കിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.  ധർമ്മജന്റെ സ്റ്റൈലിഷ് ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.നിരവധി കമന്റുകളാണ് ചിത്രത്തിന് ഫെയ്‌സ് ബുക്കിൽ ലഭിക്കുന്നത്. 'ശില്പ ഷെട്ടി ക്കു ഒപ്പം ഇരിക്കാഞ്ഞത് നന്നായി' എന്നാണ് ഒരു ആരാധകന്റെ രസികൻ കമന്റ്.  ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിൽ മുൻ ബാല താരം അരുൺ ആണ് നായകൻ.

Readers Comment

Add a Comment