Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:16 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,shamna kasim, black  mailing case, i2inews ,

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ നിര്‍മാതാവിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി ഐ ജി വിജയ് സാഖ്‌റെ. വിദേശത്ത് നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാവ് ഷംനയുടെ വീട്ടിലെത്തിയതെന്നും ഐ ജി വ്യക്തമാക്കി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ടിക് ടോക്ക് താരം യാസിറിനെ പൊലീസ് ചോദ്യം ചെയുകയാണ്. ഷംന കാസിമിന്റെ വീട്ടില്‍ വിവാഹ തട്ടിപ്പ് സംഘം എത്തിയതിന് ശേഷമാണ് നിര്‍മാതാവ് എത്തിയത്. സ്വര്‍ണക്കടത്ത് അടക്കമുള്ള സംശയങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇയാളെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കിയത്.

ഷംനയുടെ നിര്‍ദ്ദേശപ്രകാരമാണ് വീട്ടിലെത്തിയത് എന്നാണ് നിര്‍മാതാവ് എന്ന് പരിചയപ്പെടുത്തിയ ആള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ അത്തരമൊരാളെ അയച്ചിട്ടില്ലെന്ന് ഷംന വീട്ടുകാരെ അറിയിച്ചിരുന്നു. ഇക്കാര്യം ഷംനയുടെ മൊഴിയിലും വ്യക്തമാക്കുന്നുണ്ട്.

Readers Comment

Add a Comment