Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിലെ ആദ്യ ഒ.ടി.ടി ചിത്രം സൂഫിയും സുജാതയും റിലീസ് ചെയ്തു. മോളിവുഡിലെ പുത്തന്‍ കാല്‍വെപ്പാണ് ഒ.ടി.ടി റിലീസ്. വിജയ് ബാബു നിര്‍മ്മിച്ച് ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷത്തിലെത്തിയ ചിത്രം  ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസാണ്.

എന്നാല്‍ ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ സിനിമയുടെ വ്യാജപതിപ്പും പുറത്തുവന്നു. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണില്‍ വന്ന് മിനിറ്റുകള്‍ക്കകം ചിത്രത്തിന്റെ പതിപ്പ് ടെലഗ്രാം ചാനലുകള്‍ വഴി പ്രചരിച്ചിരുന്നു. ഇത് ഭാവിയില്‍ ഒ.ടി.ടി റിലീസുകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എച്ച്.ഡി. ഫുള്‍ എച്ച്.ഡി പ്രിന്റുകളാണ് ചിത്രം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ടെലഗ്രാം വഴിയും ടൊറന്റ് സൈറ്റുകള്‍ വഴിയും പ്രചരിച്ചത്.


സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു നിര്‍മ്മാതാവ് വിജയ് ബാബു.

 

 

Readers Comment

Add a Comment