Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ കണ്ടന്റായ ജര്‍മന്‍ സീരിസ് ഡാര്‍കിനെ കുറിച്ച് അറിയാത്ത മലയാളികള്‍ കുറവായിരിക്കും. അധികം വലിച്ചുനീട്ടലുകളൊന്നുമില്ലാതെ മൂന്ന് സീസണിലൂടെ മികച്ച രീതിയില്‍ അവര്‍ സീരിസ് അവസാനിപ്പിച്ചു.

ഒരുപാട് ടൈം ട്രാവലര്‍ സീരിസുകളും സിനിമകളും ലോക സിനിമയില്‍ വന്നിട്ടുണ്ട്. പക്ഷെ ഡാര്‍ക്കിനെ വ്യത്യസ്ഥമാക്കുന്നത് അതിന്റെ തിരക്കഥയിലെ ബ്രില്യന്‍സാണ്. സാധാരണ ഏതെങ്കിലും ഒരു പാരഡക്‌സോ, ക്വാണ്ടം മെക്കാനിസമോ അടിസ്ഥാനമാക്കിയാകും ടൈം ട്രാവലര്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത്. 


എന്നാല്‍ ഡാര്‍ക്കിലേക്ക് എത്തുമ്പോള്‍ ഗ്രാന്‍ഡ്ഫാദര്‍ പാരാഡക്‌സ്, ബൂട്ട്‌സ്ട്രാപ് പാരഡക്‌സ്, പ്രീ ഡെസ്റ്റിനേഷന്‍ പാരഡക്‌സ്, ഹിറ്റ്‌ലര്‍ പാരഡക്‌സ് എന്നിവയില്‍ തുടങ്ങി ക്വാണ്ടം മെക്കാനിക്‌സിന്റെ ക്വാണ്ടം എന്റാഗ്രിമെന്റ്, ഹിച്ച്‌ബോസോണ്‍, വണ്‍ ഇലക്ട്രോണ്‍ യൂണിവേഴ്‌സ്, പാരലല്‍ യൂണിവേഴ്‌സ്, ഷോഡിങേഴ്‌സ് ക്യാറ്റ് തിയറി എന്നിവയെല്ലാം അവതരിപ്പിച്ചാണ് ഡാര്‍ക്കിന്റെ പല കാലഘട്ടങ്ങളും മൂന്ന് ലോകവും മുന്നോട്ട് പോകുന്നത്.

.


ഇത്രയും മികച്ച ക്ലാസിക് പുറത്തുവരണമെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശരിക്കും ജീനിയസ് ആയിരിക്കില്ലേ?. അവരെ പരിചയപ്പെടാം. രണ്ട് പേരാണ് ഡാര്‍ക്കെന്ന് ആര്‍ട്ടിന് പിറകില്‍ പ്രവര്‍ത്തിച്ച ആര്‍ട്ടിസ്റ്റുകള്‍. ഒന്നാമത്തെയാള്‍ ബാരന്‍ ഡോ ഒഡാര്‍. ടര്‍ക്കിഷ് വംശജനായ ഇദ്ദേഹം ജര്‍മന്‍ സംവിധായകനാണ്. ജനിച്ചത് സ്വിറ്റ്‌സര്‍ലന്റിലെ ഒള്‍ട്ടെനിലും.

2010ലാണ് ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പേര് ദ സൈലന്‍സ്. മികച്ച അഭിപ്രായം നേടിയ ത്രില്ലറാണ് സൈലന്‍സ്. പിന്നീട് വരുന്നത് ഹു ആം ഐ എന്ന സിനിമയുമായാണ്. 2014ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹാക്കിങും ഡാര്‍ക്ക് വൈബ്ബുമൊക്കെയുമായി മുന്നോട്ട് പോകുന്ന ചിത്രം മികച്ചൊരു ട്വിസ്‌റ്റോടെയാണ് അവസാനിക്കുന്നത്. ജര്‍മനിയിലെ മികച്ച പണം വാരി ചിത്രങ്ങളിലൊന്നാണ് ഹു ആം. ഐ. മാത്രമല്ല മികച്ച ഫിക്ഷനല്‍ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ജര്‍മന്‍ ഫിലിം പുരസ്‌കാരവും സിനിമ സ്വന്തമാക്കിയിട്ടുണ്ട്. ഡാര്‍ക്കില്‍ ബാരനൊപ്പം സീരിസ് സംവിധാനം ചെയ്ത ജാന്റ്ജ് ഫ്രീസാണ് സിനിമയുടെ സഹ എഴുത്തുകാരി.


2017ലാണ് ബാരനിന്റെ സ്ലീപ് ലെസ് പുറത്തിറങ്ങുന്നത്. സ്ലീപ്ലെസ് ഒരുപരാജയചിത്രമായിരുന്നു. ക്രിട്ടിക്‌സിന്റെ ഇടയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നിരവധി നെഗറ്റീവ് കമന്റുകളാണ് ചിത്രം നേടിയത്. അതിന് ശേഷം 2017ലാണ് ബാരന്‍ ഡാര്‍ക്കിലേക്ക് പ്രവേശിക്കുന്നത്.

അത് ഒന്നൊന്നര വരവായിരുന്നു. സീരിസുകളിലെ ഒരു മാസ്റ്റര്‍ പീസിന്റെ തുടക്കമായിരുന്നു അത്.

ഡാര്‍ക്കിന്റെ മറ്റൊരു ക്രിയേറ്ററാണ് ജാന്റജ്. നിലവില്‍ ഒരു സിനിമയ്ക്ക് തിരക്കഥയൊരുക്കുക മാത്രമാണ് ചെയ്തത്. ചിത്രത്തിന്റെ പേര് ഹു ആം ഐ. യൂനിവേഴ്‌സിറ്റി ഓഫ് ടെലിവിഷന്‍ ആന്‍ഡ് ഫിലിം മ്യൂനിക്കില്‍ നിന്നായിരുന്നു പഠനം. 

ഇതിന്റെ തിരക്കഥാകൃത്തുക്കളിലേക്ക് പോയാല്‍ വലിയ പങ്ക് വഹിച്ചിരിക്കുന്നത് മാര്‍ക് ഒ സെങാണ്. ജര്‍മനിയില്‍ ഹിറ്റായിരുന്ന ദ റെഡ് ബാന്റ് സൊസൈറ്റി, ലെഷെന്‍ബെര്‍ഗ് എന്നിവയുടെ തിരക്കഥാകൃത്താണ് അദ്ദേഹം.

മറ്റൊരാള്‍ ഡാഫിന്‍ ഫെരാരോ ആണ്. രണ്ട് എപ്പിസോഡിനാണ് തിരക്കഥ തയ്യാറാക്കിയത്. അത് രണ്ടുമാണ് ഐ.എം.ഡി.ബിയില്‍ റേറ്റിങില്‍ മുമ്പന്‍. ബിഗിനിങ്‌സ് ആന്‍ഡ് എന്‍ഡിങ്‌സും എന്‍ഡിങ്‌സ് ആന്‍ഡ് ബിഗിനിങ്‌സിനുമാണ് തിരക്കഥ തയ്യാറാക്കിയത്. 8.6ഉം, 9.6ഉമാണ് റേറ്റിങ് കക്ഷിയുടെ പ്രായം വെറും 26 മാത്രമാണ്.

Readers Comment

Add a Comment