Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:21 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 89 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിര്‍മാതാക്കളുടെ നിര്‍ദേശം തള്ളി മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് ആരംഭിക്കും. പ്രതിഫലം കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് അമ്മയ്ക്കും ഫെഫ്കയ്ക്കും. പക്ഷെ പുതിയ സിനിമകള്‍ പാടില്ലെന്ന നിലപാടിനോട് യോജിപ്പില്ലെന്നാണ് വിവരം.

താരങ്ങളുടെ പ്രതിഫലം അമ്പത് ശതമാനം കുറച്ചശേഷം ചിത്രീകരണങ്ങള്‍ തുടങ്ങിയാല്‍ മതിയെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. ഈ തീരുമാനത്തെ വെല്ലുവിളിച്ച് ഒട്ടനവധി സിനിമകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം 2 ഓഗസ്റ്റ് 17ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. 


മോഹന്‍ലാല്‍ സിനിമ ഷൂട്ടിങ് തുടങ്ങുന്നതോടെ വൈറസിനൊപ്പം ജീവിക്കുകയെന്ന ബോധ്യത്തിലേക്ക് സിനിമമേഖലയേയും എത്തിക്കുകയെന്ന ലക്ഷ്യമാണ് ഫെഫ്കയ്ക്കും അമ്മയ്ക്കും ഉള്ളത്. ദൃശ്യം രണ്ട് കൂടി ചിത്രീകരണം ആരംഭിച്ചതോടെ നിര്‍മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും സ്വീകരിക്കുന്ന നിലപാടാണ് ഇനി അറിയേണ്ടത്.

 

Readers Comment

Add a Comment