Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:09 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,lohitha das, memory, director, i2i news,

ജീവിത യാഥാര്‍ത്ഥ്യങ്ങളെ ക്യാമറക്ക് മുമ്പില്‍ കൊണ്ടു വന്ന ലോഹിത ദാസ് വിട പറഞ്ഞിട്ട് ജൂണ്‍ 28ന് പതിനൊന്നു വർഷം  തികയുന്നു. ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു ലോഹിത ദാസിന് എന്നും ഇഷ്ടം. ലോഹിയുടെ ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്കും ഹാസ്യങ്ങള്‍ക്കും എന്നും പ്രാധാന്യം കുറവായിരുന്നുവെങ്കിലും ചിത്രങ്ങളില്‍ ഏറെയും വാണിജ്യപരമായി വിജയിക്കുന്ന സിനിമകളായിരുന്നു. നാടക രചനയിലൂടെ കലാ രംഗത്ത് എത്തുകെയും, പിന്നീട് 1987 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. തനിയാവര്‍ത്തനത്തിന്റെ മികച്ച വിജയത്തിനു ശേഷം സിബി മലയിലും ലോഹിത ദാസും ചേര്‍ന്ന് ഒട്ടറെ ചിത്രങ്ങള്‍ ചെയ്തു. 1997 ലെ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.എന്നാല്‍ തിരക്കഥ എഴുതിയ ചിത്രങ്ങളേക്കാള്‍ മികച്ചതായിരുന്നില്ല അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.സംവിധാനത്തോടൊപ്പം അഭിനയത്തിനായി സമയം കണ്ടെത്താനും മറന്നില്ല. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണ് താരം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. നമ്മളറിയാതെ നമുക്ക് ചുറ്റും സംഭവിക്കുന്ന പല കാര്യങ്ങളും ലോഹിയുടെ കണ്ണുകളില്‍ ക്യാമറയ്ക്കു മുമ്പിലെ ദൃശ്യങ്ങളായിരുന്നു.1987 ലെ തനിയാവര്‍ത്തനം എന്ന സിബി മലയുടെ സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ശേഷം സിബി മലയിലും ലോഹിയും ചേര്‍ന്ന ഒട്ടേറെ സിനിമകള്‍ ചെയ്തു. 1997 ലെ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. 1987 ല്‍ ആദ്യമായി തിരക്കഥ എഴുതിയ തനിയാവര്‍ത്തനത്തിലൂടെ ഏറ്റവും നല്ല കഥയ്ക്കുള്ള ഫിലിം അവാര്‍ഡ് ലഭിച്ചു. പിന്നീട് ലോഹിത ദാസ് സംവിധാനം ചെയ്ത ഭൂതകണ്ണാടിക്ക് നല്ല ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തു. 2009 ജൂണ്‍ 28ന് ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അതുല്യ പ്രതിഭയുടെ മരണം . 

 

 

Readers Comment

Add a Comment