Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:07 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെറ്റ്ഫ്‌ളിക്‌സിലെ ജര്‍മന്‍ ടൈം ട്രാവല്‍ സീരിസിന്റെ മൂന്നാം സീസണ്‍ ശനിയാഴ്ച ലോകപ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സീരിസിലെ അവസാന സീസണാണ് നാളെ റിലീസിന് ഒരുങ്ങുന്നത്. 

ജര്‍മന്‍ ഭാഷയിലിറങ്ങിയ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ സീരിസാണ് ഡാര്‍ക്. ആദ്യസീസണ്‍ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് തൃപ്തിപ്പെടുത്താനായത്. എന്നാല്‍ രണ്ടാം സീസണ്‍ റിലീസ് ആയതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഡാര്‍ക്ക് പ്രശസ്തമായി. 2019ലാണ് രണ്ടാം സീസണ്‍ ഇറങ്ങിയത്. 

രണ്ടാം സീസണില്‍ പറയുന്ന സര്‍വനാശത്തിന്റെ ദിനമായ ജൂണ്‍ 27നാണ് ഡാര്‍ക്കിന്റെ അവസാനഭാഗം റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാകും.

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സീരിസിന്റെ അവസാനഭാഗത്തിനായുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറിന്റെ ദൈര്‍ഖ്യം മാത്രം.

Readers Comment

Add a Comment