Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,script writer,director,sachi,hospitalized,critical stage,i2inews

മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറി ചെയ്യാന്‍ വേണ്ടി അദ്ദേഹത്തിന് അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് സച്ചിയുടെ നില അതീവ ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി എത്തിയ അദ്ദേഹം 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയത്. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നാണ്.

Readers Comment

Add a Comment