Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈ വർഷം റിലീസായ മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ് തണ്ണീർമത്തൻ ദിനങ്ങൾ . കേവലം 2 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം ഇതിനകം തന്നെ 45  കോടി രൂപയോളമാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിയത് .പ്ലസ് ടു കാലഘട്ടത്തിലെ പ്രണയവും സൗഹൃദവും നർമ്മത്തിന്റെ മേമ്പൊടിയോടെ ചിത്രീകരിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത് . ഇതിനു മുമ്പ് ചിത്രത്തിന്റെ കളക്ഷനെ പറ്റി പല വാർത്തകളും പ്രചരിച്ച പശ്ചാത്തലത്തിലാണ് അണിയറക്കാർ തന്നെ ഔദ്യോഗികമായി കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടത്. 

നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ വിനീത് ശ്രീനിവാസൻ , മാത്യു തോമസ് , അനശ്വരാ രാജൻ എന്നിവരാണ് പ്രധാന  വേഷങ്ങളിൽ എത്തുന്നത് . ഛായാഗ്രഹകൻ ജോമോൻ ടി ജോൺ,ഷമീർ മുഹമ്മദ് , ഷെബിൻ ബക്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ

Readers Comment

Add a Comment