Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തയാറാണെന്ന് താരങ്ങളുടെ സംഘടന അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയെ അറിയിച്ചു. ഇരു സംഘടനകളും ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കത്തയക്കുകയും ചെയ്തു.
അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ജനറല്‍ സെക്രട്ടറി
ഇടവേള ബാബു അറിയിച്ചു. ഈ തീരുമാനമാകും നിര്‍മാതാക്കളുടെ സംഘടനയെ അറിയിക്കുക. ഫെഫ്കയ്ക്കു കീഴിലുള്ള സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് അറിയിച്ചു.
അമ്മയുടെയും ഫെഫ്കയുടെയും മറുപടി കത്ത് ലഭിച്ചെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു. തീരുമാനത്തില്‍ സന്തോഷമെന്നും സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി.
23.68°C








