Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,madhav,direction film,sharukhan,surya,acting,main role,i2inews

മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി തമിഴ് നടൻ ആർ. മാധവൻ സംവിധാനം ചെയ്യുന്ന റോക്കറ്റ്‌റി: ദി നമ്പി എഫക്ട് എന്ന ചിത്രത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാനും തമിഴ് നടൻ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്നതായി റിപ്പോർട്ട്‌. നായക കഥാപാത്രമായ നമ്പി നാരായണനായി സ്‌ക്രീനിൽ എത്തുന്നത് മാധവൻ തന്നെയാണ്. ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു മാധ്യമ പ്രവർത്തകന്റെ വേഷത്തിലായിരിക്കും ഷാരുഖ് ഖാൻ അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തമിഴ്, ഹിന്ദി,  ഇംഗ്ലീഷ് ഭാഷകളിലായി നിർമ്മിക്കുന്ന ചിത്രത്തിൽ കോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നും ഉള്ള താരങ്ങൾ അണിനിരക്കും. ഹിന്ദിയിൽ ഷാരുഖ് ഖാൻ ചെയ്യുന്ന  വേഷം തമിഴിൽ സൂര്യ ആയിരിക്കും ചെയ്യുക. 

Readers Comment

Add a Comment