Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പ്രതിരോധത്തിനായി രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രങ്ങളുടെ ഭാഗമായി തീയറ്ററുകൾ അടച്ചതിനെ തുടർന്ന് തന്റെ ചിത്രം ഓൺലൈൻ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ വിവാദങ്ങൾക്കൊടുവിലും മാറ്റമില്ലെന്ന് തുറന്ന് പ്രഖ്യാപിച്ച് വിജയ് ബാബു. ജയസൂര്യ നായകനായ സൂഫിയും സുജാതയും ഉടൻ ഓൺലൈനായി തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവും നടനുമായ വിജയ് ബാബു വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചപ്പോൾ മുതലുണ്ടായ അനാവശ്യ വിവാദങ്ങൾ തെറ്റിദ്ധാരണയിൽ നിന്നുമുണ്ടായതെണെന്നും വിജയ് ബാബു സൂചിപ്പിച്ചു. ചിത്രത്തിന്റെ ഒ ടി ടി റിലീസ് വാർത്തയായതോടെ വിജയ് ബാബുവിന്റെയും ജയസൂര്യയുടെയും ചിത്രങ്ങൾ തങ്ങളുടെ തീയറ്ററുകളിൽ ഇനി മേലാൽ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകൾ സംയുക്തമായി തീരുമാനിച്ചിരുന്നു. മലയാളത്തിലെ മുഴുവൻ സിനിമകളും ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാറുകയാണെന്ന തെറ്റിദ്ധാരണ തിയ്യേറ്റര്‍ ഉടമകള്‍ക്കുണ്ടായി. ഈ തെറ്റിദ്ധാരണയാണ് അവരെ ചൊടിപ്പിച്ചതെന്ന് വിജയ് ബാബു പറഞ്ഞു. ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ഉണ്ടാകാനിടയുള്ള വൻ സാമ്പത്തിക നഷ്ടം ഓർത്താണ് പല സിനിമകളും ഒ ടി ടി റിലീസ് നടത്താത്തതെന്നും വിജയ് ബാബു വ്യക്തമാക്കി.
23.68°C








