Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:16 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാതാൾ ലോക് എന്ന വെബ് സീരീസ് നിർമ്മിച്ചു എന്നതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കൊഹ്‌ലി ഭാര്യ അനുഷ്‌ക ശർമ്മയെ ഉപേക്ഷിക്കണമെന്ന ആവിശ്യവുമായി ബിജെപി എം എൽ എ നന്ദ കിഷോർ രംഗത്ത്. തന്റേത് ഉൾപ്പടെ പല ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ തങ്ങളുടെ അനുവാദം കൂടാതെ വെബ് സീരീസിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് രാജ്യദ്രോഹത്തിന് സമാനമായ കുറ്റമാണെന്നും ആരോപിച്ചുകൊണ്ടാണ് ഇദ്ദേഹം അനുഷ്ക്കയ്ക്കെതിരെ പരാതി നൽകിയത്. രാജ്യദ്രോഹകുറ്റത്തിൽ പങ്കാളിയായ അനുഷ്‌കയെ ഭാര്യയായി തുടരാൻ അനുവദിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന് യോജിച്ചതല്ലെന്നും അതിനാൽ എത്രയും വേഗം ഡിവോഴ്‌സ് ചെയ്യണമെന്നുമാണ് നേതാവിന്റെ ആവശ്യം. ഉത്തർപ്രദേശിലെ ബിജെപി ജനപ്രതിനിധിയാണ് ഇദ്ദേഹം. ഈ വെബ്‌സീരീസ് ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുന്നത് തടയണമെന്നും ഇദ്ദേഹം പോലീസിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. താൻ പൊലീസിൽ പരാതി നൽകുന്ന ചിത്രങ്ങൾ ഇദ്ദേഹം സ്വന്തം ട്വിറ്ററിലൂടെ പങ്കുവെച്ചത് വൈറൽ ആയിരുന്നു. ഇതുപോലെയുള്ള സീരിസുകൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നത്കൊണ്ടാണ് താൻ ഈ വിഷയത്തിൽ ഇടപെടുന്നതെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.

Readers Comment

Add a Comment