Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:56 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screen n stage,mamootty,masterpiece movie,russian language,i2inews

ഈ ലോക് ഡൗൺ സമയത്ത് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു  വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം മാസ്റ്റർപീസ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുകയാണ്. മലയാളസിനിമയിൽ നിന്നും റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രം കൂടിയാണിത്. നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോർസീസണുമായി റോയൽ സിനിമാസ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റോയൽ സിനിമാസിന്റെ ബാനറിൽ എഴുത്തുകാരനായ സി.എച്ച് മുഹമ്മദ് നിർമ്മിച്ച ചിത്രം നേരത്തെ ഹിന്ദി , തെലുങ്ക് , തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റിയിട്ടുണ്ട്. ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്തത് . അതേസമയം മാസ്റ്റർപീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നതായും സി.എച്ച് മുഹമ്മദ് അറിയിച്ചു. 2017 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, മുകേഷ്, വരലക്ഷ്മി ശരത്കുമാർ, പൂനം ബജ്‌വ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Readers Comment

Add a Comment