Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:40 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബെന്യാമിന്റെ വിഖ്യാതനോവൽ ആടുജീവിതത്തിനെ ആസ്പദമാക്കി ബ്ലെസ്സി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ സിനിമാസംഘം കേരളത്തിലേക്ക് മടങ്ങിയെത്തി. കോവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ നടൻ പൃഥ്വിരാജും, ബ്ലെസ്സിയും, മറ്റ് അണിയറപ്രവർത്തകരും ഉൾപ്പെട്ട സംഘം ജോർദാനിൽ കുടുങ്ങിപോകുകയായിരുന്നു. കൊച്ചിയിൽ വിമാനമിറങ്ങിയ സംവിധായകൻ‍ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം  ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയി. ഫോർട്ട്കൊച്ചിയിലുള്ള ഒരു ഹോട്ടലിലാണ് സംഘത്തെ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്നും പൃഥ്വിരാജ് സ്വയം കാറോടിച്ച് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. നാട്ടിലേക്ക് യാത്രപുറപ്പെടാനായി സംഘം അമ്മനിലെ വിമാനത്താവളത്തിൽ എത്തിയതിന്റെ ചിത്രം ജോർദാനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു.

 

Readers Comment

Add a Comment