Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വർണ്ണ ചാമരം വീശിയെത്തുന്ന ഒരു സ്വപ്നം പോലെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പാട്ടിന്റെ പൂങ്കുയിലായിരുന്നു പി ലീല. ഭക്തിഗാനങ്ങളും പ്രണയ ഗാനങ്ങളും നാടോടി ശീലുകളുള്ള ഗാനങ്ങളും ശാസ്ത്രീയ അർദ്ധ ശാസ്ത്രീയ ഗാനങ്ങളും ഒരു പോലെ വഴങ്ങുന്ന അനുഗ്രഹിക്കപ്പെട്ട സ്വരമാധുര്യവുമായി പി ലീല ഒരു സുവർണ്ണ ഭൂതകാലത്തിന്റെ ഓർമ്മചിത്രമായി ഓരോ മലയാളിയുടെയും ഉള്ളിൽ ജീവിക്കുന്നു. ആ ദൈവീക നാദത്തിനുടമയായ ഗായികയുടെ ജന്മവാർഷികമാണ് ഇന്ന്. ജന്മ നാടും നാട്ടുകാരും തന്നെ സ്നേഹിക്കണമെന്ന് ജീവിച്ചിരുന്ന കാലമെല്ലാം ആഗ്രഹിച്ചിരുന്ന, അത് പല കത്തുകളിലും അഭിമുഖങ്ങളിലും സൂചിപ്പിച്ചിരുന്ന മഹാഗായികയ്ക്ക് പ്രണാമം.
'സ്വപ്‌നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ...', 'പെണ്ണാളേ പെണ്ണാളേ..' 'ഉജ്ജയിനിയിലെ ഗായിക', 'ഹിമഗിരി തനയെ..' 'കണ്ണുംപൂട്ടിയുറങ്ങുക നീയെൻ..' മുതലായ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളിയിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല. താരാട്ട് ഗാനങ്ങളാകട്ടെ, ഭക്തിഗാനങ്ങളാകട്ടെ, നാടൻ പാട്ടുകളാകട്ടെ ശാസ്ത്രീയ സംഗീതമാകട്ടെ ഏത് വിഭാഗത്തിലുള്ള ഗാനമായാലും അതിന്റെ ആത്മാവ് ചോർന്നുപോകാതെ ആലപിക്കാനുള്ള ശേഷിയും ഭാവതീവ്രതയും കൊണ്ടാണ് പി ലീല എന്ന ഗായിക മലയാള സിനിമ ഗാന രംഗത്ത് അൻപത് വർഷകാലത്തോളം പിടിച്ചുനിന്നത്.
1933 മെയ് 19 ന് പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ആണ് പി ലീലയുടെ ജനനം. അധ്യാപകനായ അച്ഛൻ ലീലയുടെ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ദീർഘകാലം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ഉൾപ്പടെ കർണാടക സംഗീതം പഠിക്കാൻ അവസരം ലഭിച്ച ലീലയ്ക്ക് ദൈവാനുഗ്രഹമുള്ള ശബ്ദമാണുള്ളത് എന്ന് ചെറുപ്പം മുതലേ ഗുരുക്കന്മാർ പറഞ്ഞിരുന്നു. 1948 ല്‍ കങ്കണം എന്ന സിനിമയിലെ വരലക്ഷ്മി എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ലീല പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. 1948 ൽ നിർമ്മല എന്ന ചിത്രത്തിലെ പാടുക പൂങ്കുയിലേ എന്ന ഗാനം ആലപിച്ചതോടെ ലീല മലയാളത്തിന്റെ പൂങ്കുയിൽ തന്നെയായി മാറി. തന്റെ സ്വരമാധുര്യം കൊണ്ട് ലീല മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിലെ റാണി ആയി വിലസി.
എന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി ഗാനങ്ങൾ മലയാളിയ്ക്ക് സമ്മാനിച്ച പി ലീല 2005 ഒക്ടോബര്‍ 31 ന് ആണ് ഈ ലോകത്തോട് വിട പറയുന്നത്. സഹോദരിയുടെ കൂടെ താമസിച്ചുവന്നിരുന്ന ഇവർ കുളിമുറിയിൽ കാൽതെന്നി വീണ് ദീർഘനാൾ ചികിത്സയിലായിരുന്നു. കേരള സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം, കമുകറ അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, ഫിലിം ഫാൻസ് അവാർഡ് മുതലായ പുരസ്‌ക്കാരങ്ങൾ നൽകി രാജ്യം ലീലയെ ആദരിച്ചിരുന്നു.
30.82°C








