Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആടുജീവിതം എന്ന ബെന്യാമിന്റെ വിഖ്യാത നോവലിനെ ആസ്പദമാക്കി ബ്ലെസി അണിയിച്ചൊരുക്കുന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനായി നടൻ പൃഥ്വിരാജ് ജോർദാനിലേക്ക് പോയിട്ട് 77 ദിവസം കഴിഞ്ഞു. കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട ലോക്ക് ഡൗണിൽ സിനിമാ സംഘം ജോർദനിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. തന്റെ പ്രീയപ്പെട്ടവനെ മിസ്സ് ചെയ്യുന്നത് ചുരുങ്ങിയ വാക്കുകളിൽ സൂചിപ്പിച്ച് പ്രിത്വിരാജിന്റെ ഭാര്യയും മധ്യമപ്രവർത്തകയുമായ സുപ്രിയാ മേനോൻ പങ്കുവെച്ച ചിത്രവും പോസ്റ്റുമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാകുന്നത്. 

2012 ൽ പുറത്തിറങ്ങിയ മോളി ആന്റി റോക്ക്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണസമയത്ത് എടുത്ത ഫോട്ടോയോടൊപ്പമാണ് സുപ്രിയ പ്രിത്വിയെ കുറിച്ച് എഴുതിയത്. ഇത് പാലക്കാട് വെച്ച് 2012 ൽ എടുത്ത പഴയ ഫോട്ടോയാണ്. നമ്മൾ ഇങ്ങനെ ഒപ്പമിരുന്നിട്ടും ചിരിച്ചിട്ടും നീണ്ട 77 ദിവസങ്ങളായി. ഇന്നുവരെയുണ്ടായതിൽ വെച്ച് നമ്മുടെ ഏറ്റവും നീണ്ട വിരഹം... താടിക്കാരന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു..  കൊറോണക്കാലത്തെ പ്രണയം... സുപ്രിയ ഫോട്ടോയോടൊപ്പം കുറിച്ചു. തന്റെ മകന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് മല്ലിക സുകുമാരൻ പറഞ്ഞതും വലിയ വാർത്ത ആയിരുന്നു. നോവലിലെ നജീബായി താൻ മാറിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ തനിക്ക് നജീബ് കടന്ന് പോയ ദുർഘടങ്ങൾ മനസിലാകുന്നുണ്ടെന്നും ആയിരുന്നു പൃഥ്വിരാജ് ഒരു ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ മറുപടിയായി സൂചിപ്പിച്ചത്. ഇക്കഴിഞ്ഞ വിഷുവിന് വീട്ടുകാരെ ഒത്തിരി മിസ് ചെയ്യുന്നത് സൂചിപ്പിച്ച് താരം പങ്കുവെച്ച ചിത്രത്തിനും വലിയ മാധ്യമശ്രദ്ധ കിട്ടിയിരുന്നു.

Readers Comment

Add a Comment