Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജയസൂര്യ നായകവേഷത്തിലെത്തുന്ന ‘സൂഫിയും സുജാതയും’ എന്ന ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന നിലപാടിൽ ഉറച്ച്   നിർമാതാവ് വിജയ് ബാബു. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. മലയാളത്തിൽ ഓൺലൈൻ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുനരാരംഭിച്ചു. അതേസമയം തിയേറ്റർ ഉടമകൾക്കും സർക്കാരിനും നഷ്ടമുണ്ടാക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം ‘സൂഫിയും സുജാതയും’ സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ചുവെന്നും അവരുമായി ചർച്ച നടത്തുമെന്നും ഫിലിം ചേംബർ അറിയിച്ചു. മലയാള സിനിമയിലെ ഓൺലൈൻ റിലീസിംഗിനെതിരെ തിയറ്റേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. തിയേറ്ററുകാരെ വഞ്ചിക്കുന്ന നിലപാടാണ് നിർമാതാവ് വിജയ് ബാബു സ്വീകരിച്ചതെന്നും തിയറ്റേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി.

Readers Comment

Add a Comment