Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

താര സുന്ദരി മാധുരി ദീക്ഷിതിന് ഇന്ന് 53 ആം ജന്മദിനം. ഇന്നും ബോളിവുഡ് അടക്കം മറ്റ് സിനിമാ ലോകം ഉൾപ്പടെ അസൂയയോടെ നോക്കുന്ന അഭിനേത്രിയാണ്‌ മാധുരി ദീക്ഷിത്. 1984 ൽ അബോധ് എന്ന ആദ്യ സിനിമയിലൂടെയാണ് മാധുരി ബോളിവുഡിൽ അരങ്ങ് കുറിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച നടിമാരിൽ ഒരാളായി മാധുരിയും മാറി .

എന്നാൽ, ഇന്നും മാധുരി ദീക്ഷിത് എന്ന് പറയുമ്പോൾ ആരാധകരിൽ നിറഞ്ഞ് നിൽക്കുന്നത് മാധുരിയുടെ നൃത്ത ചുവടുകൾ ആണ്‌. ബഡി മുഷ്‌ക്കിൽ,ഡോളാരെ ഡോളാരെ,ഏക് ദോ തീൻ തുടങ്ങിയ ഗാന രംഗങ്ങൾ  മാധുരിക്ക് വളരെ ഏറെ ശ്രദ്ധ നേടി കൊടുത്തു. അതോടെ, മാധുരി എന്ന നടിയെക്കാൾ ആരാധകർക്ക് പ്രിയപ്പെട്ടത് മാധുരിയെന്ന നർത്തകിയെയായി. ബോളുവുഡിലെ എക്കാലത്തെയും നൃത്ത റാണി എന്ന സ്ഥാനവും മാധുരിക്ക് മാത്രം സ്വന്തമാകുന്നു.

1980 കളുടെ അവസാന പ്രവേശനം നടത്തിയ നടിയാണ് മാധുരി. ഇന്നും ആ ചെറുപ്പത്തിന്റെ ചുറുചുറുപ്പും, നിറഞ്ഞ പുഞ്ചിരിയും,യുവത്വവും ഒന്നും നഷ്ടപ്പെടാതെ മാധുരിയിൽ കാണാം അതിന്റെ അടയാളമാണ്, ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ 46 കാരിയായ മാധുരി (2013)ലെ ഹേ ജവാനി യെ ദീവാനി സിനിമയിലെ ഗാഗ്ര എന്ന ഗാനത്തിൽ കാഴ്ച്ച വെച്ച പ്രകടനം. വയസ്സ് വെറും അക്കം മാത്രമാണെന്ന് ഒരുപാട് പേർക്ക് മുന്നിൽ മാധുരിയെ കൊണ്ട് തെളിയിക്കാനും സാധിച്ചു.

ഫിലിം ഫെയർ അവാർഡുകളിൽ മികച്ച അഭിനേത്രിക്കുള്ള നോമിനേഷൻ മാധുരിയെ  തേടിയെത്തിയത് 14 തവണയാണ്. 2008 ൽ രാജ്യം പത്മശ്രീ നൽകി മാധുരിയെ ആദരിച്ചു. 2019 ൽ ഇറങ്ങിയ കലങ്ക് എന്ന ചിത്രത്തിലാണ് മാധുരി അവസാനം അഭിനയിച്ചത്.

https://www.youtube.com/embed/CtXckYM6QkY

Readers Comment

Add a Comment