Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശസ്ത ചലച്ചിത്ര-പരസ്യ ബാലതാരമായ തരുണി സച്ച്‌ദേവ്  വിടപറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. 2012 മേയ് 14 ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരണപ്പെടുന്നത്. മരണസമയത്ത് 14 വയസ്സു മാത്രമേ  ഉണ്ടായിരുന്നുള്ളൂ.തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമായിരുന്നു തകർന്നു വീണത്. 

വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഈ കൊച്ചു സുന്ദരി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.  പ്രായത്തില്‍ കവിഞ്ഞ സാമര്‍ത്ഥ്യം പ്രകടിപ്പിച്ച തരുണിയുടെ അഭിനയം ഏറെ ആകർഷിക്കുന്നതായിരുന്നു. മലയാളത്തിൽ രണ്ട് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ ഏങ്കിലും രണ്ടിലും ഏകദേശം സമാനമായ വേഷത്തെ കൈകാര്യം ചെയ്ത ഈ കുഞ്ഞുതാരം അസാധാരണമായ ഒരു പ്രതിഭയായിരുന്നു.  

പരസ്യചിത്രങ്ങളില്‍ നിന്നാണ് വിനയന്‍ മുംബൈക്കാരിയായ ഈ മിടുക്കിയെ കണ്ടെടുത്തത്. ബേബിശാലിനിയ്ക്കുശേഷം മലയാളസിനിമകണ്ട ഏറ്റവും കഴിവുറ്റ ബേബി ആര്‍ട്ടിസ്‌റ്റായിരുന്നു തരുണി. മലയാള സിനിമകൾക്കു പുറമെ അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും നിരവധി പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.

Readers Comment

Add a Comment