Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാള ചലച്ചിത്ര രംഗത്തെ സകലകലാവല്ലഭൻ ബാലചന്ദ്രമേനോനും പത്നി വരദാ ബാലചന്ദ്രമേനോനും ഇന്ന്  38 ആം വിവാഹവാർഷികം. 1982 ലായിരുന്നു ഇവരുടെ വിവാഹം.   അഭിനേതാവ് എന്നതിനുപുറമെ കഥ , തിരക്കഥ , സംഭാഷണം , സംവിധാനം, ഒരു ഘട്ടത്തിൽ സംഗീതവും എഡിറ്റിങ്ങും സ്വന്തം ചിത്രത്തിന്റെ വിതരണവുംവരെ നടത്തിയ ബാലചന്ദ്രമേനോൻ ഗ്രന്ഥകാരന്റെ റോളിലും തിളങ്ങി. ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക്  സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ 2018 ൽ ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. 

പൊതുവേദികളിൽ വിവാഹവാർഷികം ആഘോഷിക്കാത്ത ഇവർ ആദ്യമായി വിവാഹവാർഷികം നടത്തിയത് ലാൽ ജോസിന്റെ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ്. അതിനുശേഷം 'ഏപ്രിൽ 18 ' എന്ന ചിത്രത്തിനു വേണ്ടി ചെന്നൈയിൽ വെച്ച് സിനിമ എക്സ്പ്രസ്സ് അവാർഡ് ലഭിച്ച ദിവസവും എല്ലാവരും ചേർന്ന് ആഘോഷിച്ചു   എന്നതൊഴിച്ചാൽ, എല്ലാ വർഷവും  മെയ് 12ന്  ലോകത്തെവിടെയാണെങ്കിലും ഒരുമിച്ചു ഇരിക്കും എന്നതല്ലാതെ  മറ്റാഘോഷങ്ങളൊന്നും ഇവർക്കില്ല. 

ഓരോ വാർഷിക ദിനത്തിലും  എന്ത് സമ്മാനമാണ് വേണ്ടതെന്നു ചോദിക്കുമ്പോൾ സ്നേഹപൂർവ്വം നിരസിക്കുന്ന പ്രിയ സഖിക്ക്  ഇത്തവണ അദ്ദേഹം സമ്മാനമായി  നൽകിയത് 1972  ൽ പുറത്തിറങ്ങിയ  'ഗന്ധർവ്വക്ഷേത്രം' എന്ന ചിത്രത്തിൽ ദേവരാജൻ മാസ്റ്ററിന്റെ സംഗീതത്തിൽ യേശുദാസ് ആലപിച്ച 'ഇന്ദ്രവല്ലരി ' എന്ന പാട്ടുപാടിയാണ്  .ഈ പാട്ടിന് ഒരു പ്രത്യേകതയുണ്ട് . വിവാഹിതരായതിനുശേഷം വരദ ഒരു ഭാര്യയുടെ ' ഫുൾ പവറിൽ ' ഇരുന്നു കേട്ട പാട്ടാണിതെന്ന്  ബാലചന്ദ്രമേനോൻ ഓർക്കുന്നു. അദ്ദേഹം പാടിയ ഈ ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ  വൈറലാണ്.

https://www.youtube.com/embed/2l6cvVDKUrY

Readers Comment

Add a Comment