Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:38 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അജയ് ദേവ്ഗൺ സിനിമയിലെ സാഹസികരംഗം അനുകരിച്ച സബ് ഇൻസ്പെക്ടർക്ക് പിഴയും താക്കീതും. സംഭവത്തിൽ  മധ്യപ്രദേശിലെ ദമോഹ് സ്റ്റേഷൻ ചാർജുണ്ടായിരുന്ന എസ് ഐ മനോജ് യാദവാണ് വെട്ടിലായിരിക്കുന്നത്.  എസ്ഐയുടെ സാഹസികപ്രകടനത്തിന്റെ വീഡിയോ വൈറലായെങ്കിലും കക്ഷി പുലിവാല് പിടിച്ചിരിക്കുകയാണ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ 77,000 ലധികം പേർ കണ്ടുകഴിഞ്ഞു.
നിരവധി പേർ പ്രകടത്തെ അഭിനന്ദിച്ചെങ്കിലും ഇതിനെതിരെ വിമർശനവുമായും ആളുകൾ  രംഗത്തെത്തി.

1991 ലെ അജയ് ദേവ്ഗൺ മുഖ്യവേഷത്തിലെത്തിയ ഫൂൽ ഓർ കാണ്ടെയിലെ ഒരു രംഗമാണ് മനോജ് യാദവ് അനുകരിച്ചത്. റോഡിലൂടെ തൊട്ട് തൊട്ട് ഒരേ വേഗത്തിൽ നീങ്ങുന്ന രണ്ട് ഹോണ്ട കാറുകൾക്ക് മുകളിൽ രണ്ടു കാലുകൾ വെച്ച്, പോലീസ് യൂണിഫോമിൽ കൂളിങ് ഗ്ലാസ് വെച്ച് അടിപൊളി പോസിലാണ് മനോജ് യാദവ്. കാറുകൾ നീങ്ങുന്നതിനിടെ എസ്ഐയുടെ വക ഫ്ളൈയിങ് കിസും ഷൂട്ട് ചെയ്യുന്നത് പോലെ ആംഗ്യവുമുണ്ട്. വീഡിയോയ്ക്ക് അകമ്പടിയായി അജയ് ദേവ്ഗണിന്റെ തന്നെ സിങ്കം സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്കോറുമുണ്ട്. 

അതേസമയം, ഉയർന്ന ഉദ്യോഗസ്ഥർ മനോജിനെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കുകയും, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 5000 രൂപ പിഴയും ചുമത്തുകയും ചെയ്തു.

Readers Comment

Add a Comment